കൊ​ച്ചി: പോ​ലീ​സി​നെ​തി​രെ കൊ​ല​വി​ളി മു​ദ്രാ​വാ​ക്യ​വു​മാ​യി എ​റ​ണാ​കു​ളം ഡി​സി​സി പ്ര​തി​ഷേ​ധ മാ​ർ​ച്ച്‌. ലാ​ത്തി പി​ടി​ക്കു​ന്ന കൈ​യും വെ​ട്ടും തൊ​പ്പി വ​യ്ക്കു​ന്ന ത​ല​യും വെ​ട്ടും എ​ന്നാ​ണ് പ്ര​വ​ർ​ത്ത​ക​ർ മു​ദ്രാ​വാ​ക്യ​ത്തി​ൽ പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്.

കോ​ത​മം​ഗ​ല​ത്തെ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​റ​ണാ​കു​ളം ഡി​സി​സി ക്ക് ​മു​ന്നി​ൽ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​നം ന​ട​ത്തി​യ​ത്.

തി​ങ്ക​ളാ​ഴ്ച കോ​ത​മം​ഗ​ല​ത്ത് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യെ​യും എ​റ​ണാ​കു​ളം ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് നീ​ക്കി​യി​രു​ന്നു. പു​ല​ർ​ച്ചെ​യോ​ടെ ഇ​വ​ർ​ക്ക് ഇ​ട​ക്കാ​ല ജാ​മ്യം ല​ഭി​ച്ച​ത്.