കോ​ത​മം​ഗ​ലം: കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച ഇ​ന്ദി​ര​യു​ടെ മൃ​ത​ദേ​ഹ​വു​മാ​യി ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് എ​റ​ണാ​കു​ളും ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സി​നെ​യും മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ​യേ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കോ​ത​മം​ഗ​ല​ത്തെ സ​മ​ര​പ്പ​ന്ത​ലി​ൽ നി​ന്നാ​ണ് ഇ​രു​വ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കാ​ട്ടാ​ന ആ​ക്ര​ണ​ത്തി​ൽ ഇ​ന്ദി​ര മ​രി​ച്ച​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​തി​ഷേ​ധ​ത്തി​ൽ ക​ണ്ടാ​ല​റി​യാ​വു​ന്ന 30 പേ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.

ജാ​മ്യ​മി​ല്ലാ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.​ആ​ശു​പ​ത്രി​യി​ൽ അ​ക്ര​മ​ണം ന​ട​ത്തി, മൃ​ത​ദേ​ഹ​ത്തോ​ട് അ​നാ​ദ​ര​വ് കാ​ണി​ച്ചു എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി​യാ​ണ് കേ​സ്.

റോ​ഡ് ഉ​പ​രോ​ധി​ച്ച​തി​ൽ ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി, മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ, ഷി​ബു തെ​ക്കും​പു​റം എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ണ്ട്.