കോതമംഗലത്തെ പ്രതിഷേധത്തിൽ പോലീസ് കേസെടുത്തു
Monday, March 4, 2024 10:24 PM IST
കോതമംഗലം: കാട്ടാനയാക്രമണത്തിൽ മരിച്ച സ്ത്രീയുടെ മൃതദേഹവുമായി പ്രതിഷേധിച്ചവർക്കെതിരേ കേസ്. കണ്ടാലറിയാവുന്ന 30 പേർക്കെതിരെയാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ആശുപത്രിയിൽ അക്രമണം നടത്തി, മൃതദേഹത്തോട് അനാദരവ് കാണിച്ചു എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.
റോഡ് ഉപരോധിച്ചതിൽ ഡീൻ കുര്യാക്കോസ് എംപി, മാത്യു കുഴൽനാടൻ എംഎൽഎ, ഷിബു തെക്കുംപുറം എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
കുടുംബാംഗങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ അടിയന്തര ധനസഹായമായി വനംവകുപ്പിന്റെ 10 ലക്ഷം രൂപ കൈമാറി...
അതേസമയം മരിച്ച സ്ത്രീയുടെ കുടുംബത്തിന് അടിയന്തര സഹായമായി സർക്കാർ പത്തു ലക്ഷം രൂപ കൊമാറിയിട്ടുണ്ട്.