ഇന്ന് മുതല്‍ ശക്തമായ കാറ്റിനും മഴക്കും സാധ്യത
Monday, March 4, 2024 4:36 PM IST
മസ്കറ്റ്: ന്യൂനമര്‍ദത്തെ തുടർന്ന് ഒമാനിൽ ഇന്നു മുതൽ ശക്തമായ കാറ്റിനും മഴക്കും സാധ്യതയെന്ന് സിവില്‍ ഏവിയേഷന്‍ അഥോറിറ്റി. മഴക്കൊപ്പം ശക്തമായ കാറ്റും ഇടിയും ഉണ്ടാകുമെന്നും റിപ്പോർട്ടിലുണ്ട്.
ചൊവ്വാഴ്ച 10 മുതല്‍ 50 മില്ലീമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. മണിക്കൂറില്‍ 27 മുതല്‍ 46 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് വീശും. അറബിക്കടലിന്റെ തീരങ്ങളിലും തിരമാലകള്‍ രണ്ട് മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയര്‍ന്നേക്കും.
മഴ മുന്നറിയിപ്പ് കണക്കിലെടുത്ത് കപ്പല്‍ യാത്രക്കാര്‍ ദൂരക്കാഴ്ചയും കടലിന്റെ സാഹചര്യങ്ങളും പരിശോധിച്ച് ഉറപ്പാക്കണം.