"എ​സ്എ​ഫ്‌​ഐ​യേ​ക്കാ​ള്‍ ഭ്രാ​ന്തു​പി​ടി​ച്ചത് പിണറായി സർക്കാരിന്: കുഴൽനാടൻ
"എ​സ്എ​ഫ്‌​ഐ​യേ​ക്കാ​ള്‍ ഭ്രാ​ന്തു​പി​ടി​ച്ചത് പിണറായി സർക്കാരിന്: കുഴൽനാടൻ
Monday, March 4, 2024 3:48 PM IST
കോ​ത​മം​ഗ​ലം: കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ല്‍ മ​രി​ച്ച വ​യോ​ധി​ക​യു​ടെ മൃ​ത​ദേ​ഹം വ​ഹി​ച്ചു​കൊ​ണ്ടു​ള്ള പ്ര​തി​ഷേധത്തി​നി​ടെ​യു​ണ്ടാ​യ പോ​ലീ​സ് ന​ട​പ​ടി​യി​ല്‍ സ​ര്‍​ക്കാ​രി​നെ​തി​രേ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ.

സ​ര്‍​ക്കാ​രിന്‍റെ ധാ​ര്‍​ഷ്ഠ്യ​വും സി​പി​എ​മ്മി​ന്‍റെ ഈ​ഗോ​യും നി​മി​ത്ത​മാ​ണ് പോ​ലീ​സ് ഇ​ത്ത​ര​ത്തി​ല്‍ ബ​ലം പ്ര​യോ​ഗി​ച്ച് മൃ​ത​ദേ​ഹം കൊ​ണ്ടു​പോ​യ​ത്. എ​സ്എ​ഫ്‌​ഐ​യേ​ക്കാ​ള്‍ ഭ്രാ​ന്തു​പി​ടി​ച്ച ഒ​രു സ​ര്‍​ക്കാ​രാ​ണ് കേ​ര​ള​ത്തി​ല്‍ അ​ധി​കാ​ര​ത്തി​ലി​രി​ക്കു​ന്ന​തെന്നും അദ്ദേഹം വിമർശിച്ചു.

സം​ഭ​വ​ത്തി​ല്‍ സ്ഥ​ലം എം​എ​ല്‍​എ ആന്‍റ​ണി ജോ​ണു​മാ​യി താ​ന്‍ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. സ​മ​ര​പ​ന്ത​ലി​ല്‍ വ​ന്ന് സം​സാ​രി​ക്കാ​ന്‍ താ​ന്‍ അ​ദ്ദേ​ഹ​ത്തെ ക്ഷ​ണിച്ചു. അ​ത് ആ​ളു​ക​ള്‍ക്ക് ​വ​ലി​യ ആ​ശ്വാ​സ​വും ആ​ത്മ​വി​ശ്വാ​സ​വും ന​ല്‍​കു​മെ​ന്നും പ​റ​ഞ്ഞു.

എ​ന്നാ​ല്‍ താ​ന്‍ പ​ന്ത​ലി​ല്‍ വ​രു​ന്ന​ത് ശ​രി​യ​ല്ലെ​ന്നാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​തി​ക​ര​ണം. എ​ങ്കി​ല്‍ പി​ഡ​ബ്ല്യു​ഡി റെ​സ്റ്റ് ഹൗ​സി​ല്‍ വ​ച്ച് ച​ര്‍​ച്ച​യാ​കാ​മെ​ന്ന് താ​ന്‍ പ​റ​ഞ്ഞു. ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി​യും, എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ല്‍​എ​യും താ​നും ചർച്ചയിൽ പങ്കെടുക്കാൻ സന്നദ്ധരായിരുന്നു. ച​ര്‍​ച്ച വ്യ​വ​സ്ഥാ​പി​ത​മാ​യി ഒ​രു മി​നി​റ്റ്‌​സാക്കിയ ശേ​ഷം മൃതദേഹം വി​ട്ടുന​ല്‍​കാ​മെ​ന്നും പ​റ​ഞ്ഞി​രു​ന്നു.

വനംവ​കു​പ്പ് മ​ന്ത്രി​ എ.കെ.ശശീന്ദ്രനുമായി താ​ന്‍ ച​ര്‍​ച്ച ന​ട​ത്തി​യി​രു​ന്നു. മ​ന്ത്രി ഏ​താ​നും കാ​ര്യ​ങ്ങ​ളി​ല്‍ തീ​രു​മാ​നം പ​റ​യുകയും ചെയ്തു. അ​ത് ഔ​ദ്യോ​ഗി​ക​മാ​യി ക​ള​ക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ നിശ്ചയിച്ച ശേ​ഷം മൃ​ത​ദേ​ഹം വി​ട്ടു ന​ല്‍​കാ​നാ​യി​രു​ന്നു തീ​രു​മാ​നം. ക​ള​ക്ട​റും അ​ത് അം​ഗീ​ക​രി​ച്ച​താ​ണ്.

എ​ന്നാ​ല്‍ "അ​ത് സ​മ്മ​തി​ക്കേ​ണ്ട, മൃ​ത​ശ​രീ​രം വി​ട്ടു​കൊ​ടു​ത്ത​തി​നു​ശേ​ഷം മാ​ത്രം ച​ര്‍​ച്ച​ മ​തി' എ​ന്ന് ക​ള​ക്ട​ര്‍​ക്ക് ആ​രോ നി​ര്‍​ദേ​ശം ന​ല്‍​കി. അ​ത് ആ​രാ​ണെ​ന്ന് ക​ള​ക്ട​ര്‍ മ​റു​പ​ടി പ​റ​യ​ണമെന്ന് മാ​ത്യു ആവശ്യപ്പെട്ടു.

ക​ള​ക്ട​റെ സി​പി​എ​മ്മു​കാ​ര്‍ എം​എ​ല്‍​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ത​ട​ഞ്ഞുവ​ച്ചു. പാർട്ടിയുടെ ഈഗോ സം​ര​ക്ഷി​ക്കാ​ന്‍ ഒ​രു മൃ​ത​ദേ​ഹം തെ​രു​വി​ല്‍ വ​ലി​ച്ചി​ഴ​ച്ചു​കൊ​ണ്ടു​പോ​യി. വൈ​കാ​രി​ക​മാ​യി പ്ര​തി​ഷേ​ധിവരെ ലാ​ത്തി​ച്ചാ​ര്‍​ജ് ന​ട​ത്തി.

മ​രി​ച്ച വീ​ട്ട​​മ്മ​യു​ടെ ദുഃ​ഖി​ത​നാ​യ സ​ഹോ​ദ​ര​നെ പോ​ലും പോ​ലീ​സ് ത​ല്ലി​ച്ച​ത​ച്ചു. സ​ര്‍​ക്കാ​രി​ന് ഭ്രാ​ന്ത് പി​ടി​ച്ചിരിക്കുകയാണ്. ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ അ​ടി​സ്ഥാ​നബോ​ധം പോ​ലും ഈ ​സ​ര്‍​ക്കാ​രി​നി​ല്ലെന്ന് കു​ഴ​ല്‍​നാ​ട​ന്‍ കുറ്റപ്പെടുത്തി.

കുടുംബ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് ത​ങ്ങ​ള്‍ മൃ​ത​ശ​രീ​രം കൊ​ണ്ടു​വ​ന്ന​തെ​ന്നും മാത്യു കു​ഴ​ല്‍നാ​ട​ന്‍ വ്യ​ക്ത​മാ​ക്കി. ഇ­​ടു­​ക്കി നേ­​ര്യ­​മം­​ഗ​ല­​ത്ത് രാ​വി​ലെ​യാ​ണ് കാ​ട്ടാ­​ന ആ­​ക്ര­​മ­​ണ­​ത്തി​ല്‍ വ​യോ​ധി​ക കൊ​ല്ല­​പ്പെ​ട്ട​ത്. കാ­​ഞ്ഞി­​ര­​വേ­​ലി സ്വ­​ദേ­​ശി ഇ­​ന്ദി­​ര­ രാ​മ​കൃ​ഷ്ണ​ൻ (78) ആ​ണ് മ­​രി­​ച്ച​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<