കോഴിക്കോട്ട് ജനവാസമേഖലയില്‍ കാട്ടുപോത്തിറങ്ങി
Monday, March 4, 2024 9:11 AM IST
കോഴിക്കോട്: കൂരാച്ചുണ്ടില്‍ അങ്ങാടിക്ക് സമീപം ചാലിടത്ത് കാട്ടുപോത്തിറങ്ങി. പെരുവണ്ണാമുഴി വനമേഖലയില്‍നിന്നാണ് കാട്ടുപോത്ത് എത്തിയതെന്നാണ് നിഗമനം.
ഞായറാഴ്ച വൈകുന്നേരവും പോത്തിനെ ടൗണില്‍ കണ്ടിരുന്നു. നിലവില്‍ ആള്‍ത്താമസമില്ലാത്ത വീടിന്റെ പരിസരത്താണ് പോത്ത് നിലയുറപ്പിച്ചിരിക്കുന്നത്. പോത്തിനെ വനംവകുപ്പ് നിരീക്ഷിച്ചുവരികയാണ്.