ആ​റാ​ടി ല​യ​ൺ: കി​വീ​സി​നെ ചി​റ​ക​രി​ഞ്ഞ് ഓ​സീ​സ്; പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഇ​ന്ത്യ ഒ​ന്നാ​മ​ത്
ആ​റാ​ടി ല​യ​ൺ: കി​വീ​സി​നെ ചി​റ​ക​രി​ഞ്ഞ് ഓ​സീ​സ്; പോ​യി​ന്‍റ് ടേ​ബി​ളി​ൽ ഇ​ന്ത്യ ഒ​ന്നാ​മ​ത്
Sunday, March 3, 2024 11:56 AM IST
വെ​ല്ലിം​ഗ്ട​ണ്‍: ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ഒ​ന്നാം ക്രി​ക്ക​റ്റ് ടെ​സ്റ്റി​ല്‍ ഓ​സ്ട്രേ​ലി​യ​ക്ക് 172 റ​ണ്‍​സി​ന്‍റെ ജ​യം. 369 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ആ​തി​ഥേ​യ​ർ ര​ണ്ടാം ഇ​ന്നിം​ഗ്സി​ല്‍ 196 റ​ണ്‍​സി​ന് പു​റ​ത്താ​യി. സ്കോ​ർ: ഓ​സ്ട്രേ​ലി​യ- 383, 164, ന്യൂ​സി​ല​ൻ​ഡ്- 179, 196

65 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി ആ​റു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ ന​ഥാ​ൻ ല​യ​ൺ ആ​ണ് കി​വീ​സ് ബാ​റ്റിം​ഗ് നി​ര​യു​ടെ ചി​റ​കൊ​ടി​ച്ച​ത്. ബാ​റ്റിം​ഗി​ല്‍ 41 റ​ണ്‍​സു​മാ​യി ഓ​സീ​സി​ന്‍റെ ടോ​പ് സ്കോ​റ​റു​മാ​യി​രു​ന്നു ല​യ​ൺ.

ഓ​സ്ട്രേ​ലി​യ മൂ​ന്നാം ദി​നം ഓ​വ​റി​ല്‍ 164 റ​ണ്‍​സി​ല്‍ പു​റ​ത്താ​യി​രു​ന്നു. 369 റ​ണ്‍​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ര്‍​ന്ന കി​വീ​സി​ന് മൂ​ന്നാം ദി​നം ത​ന്നെ മൂ​ന്ന് വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യി​രു​ന്നു. ടോം ​ലാ​ഥം (എ​ട്ട്), വി​ൽ യം​ഗ് (15), കെ​യ്ൻ വി​ല്യം​സ​ൺ (ഒ​മ്പ​ത്) എ​ന്നി​വ​ർ തു​ട​ക്ക​ത്തി​ൽ​ത​ന്നെ മ​ട​ങ്ങി.

മൂ​ന്നി​ന് 111 റ​ൺ​സെ​ന്ന നി​ല​യി​ൽ നാ​ലാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച കി​വീ​സി​ന് ക്രീ​സി​ൽ ഉ​റ​ച്ചു​നി​ന്ന ര​ചി​ൻ ര​വീ​ന്ദ്ര​യും ഡാ​രി​ൽ മി​ച്ച​ലും വി​ജ​യ​പ്ര​തീ​ക്ഷ ന​ല്കി. ഇ​രു​വ​രും ചേ​ർ​ന്ന് 67 റ​ൺ​സി​ന്‍റെ കൂ​ട്ടു​കെ​ട്ട് ഉ​ണ്ടാ​ക്കി.

സ്കോ​ർ 126 റ​ൺ​സി​ൽ നി​ല്ക്കേ ര​ചി​ന്‍ ര​വീ​ന്ദ്ര​യെ (59) പു​റ​ത്താ​ക്കി ല​യ​ൺ ആ ​കൂ​ട്ടു​കെ​ട്ട് പൊ​ളി​ച്ചു. പി​ന്നാ​ലെ​യെ​ത്തി​യ ടോം ​ബ്ല​ണ്ട​ലി​നെ​യും (പൂ​ജ്യം) ഗ്ലെ​ൻ ഫി​ലി​പ്സി​നെ​യും (ഒ​ന്ന്) നി​ല​യു​റ​പ്പി​ക്കും​മു​മ്പേ ല​യ​ൺ വീ​ഴ്ത്തി​യ​തോ​ടെ കി​വീ​സ് ആ​റി​ന് 128 എ​ന്ന​നി​ല​യി​ൽ തോ​ൽ​വി മു​ന്നി​ൽ​ക്ക​ണ്ടു.


പി​ന്നാ​ലെ​യെ​ത്തി​യ സ്കോ​ട്ട് കു​ഗ്ലെ​യ്നും(26) മാ​റ്റ് ഹെ​ന്‍‌​റി​ക്കും (14) ചേ​ര്‍​ന്ന് തോ​ല്‍​വി​ഭാ​രം കു​റ​ച്ചു. ഇ​രു​വ​രും പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ​യെ​ത്തി​യ നാ​യ​ക​ൻ ടിം ​സൗ​ത്തി​യെ (ഏ​ഴ്) പു​റ​ത്താ​ക്കി ല​യ​ൺ ആ​റു​വി​ക്ക​റ്റു തി​ക​ച്ചു. അ​പ്പോ​ഴും ഒ​ര​റ്റ​ത്ത് ഡാ​രി​ൽ മി​ച്ച​ൽ (38) പ്ര​തി​രോ​ധ​വു​മാ​യി നി​ല​യു​റ​പ്പി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​ന വി​ക്ക​റ്റാ​യി മി​ച്ച​ലി​നെ ഹേ​സി​ൽ​വു​ഡ് വീ​ഴ്ത്തി​യ​തോ​ടെ 196ല്‍ ​കി​വീ​സി​ന്‍റെ യാ​ത്ര അ​വ​സാ​നി​ച്ചു.

പ​ര​മ്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ​യും അ​വ​സാ​ന​ത്തെ​യും മ​ത്സ​രം എ​ട്ടി​ന് ക്രൈ​സ്റ്റ്ച​ര്‍​ച്ചി​ല്‍ ന​ട​ക്കും. ന്യൂ​സി​ല​ന്‍​ഡ് തോ​റ്റ​തോ​ടെ ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍​ഷി​പ്പ് പോ​യി​ന്‍റ് ടേ​ബി​ളി​ല്‍ ന്യൂ​സി​ല​ന്‍​ഡി​നെ പി​ന്ത​ള്ളി ഇ​ന്ത്യ ഒ​ന്നാ​മ​തെ​ത്തി. ന്യൂ​സി​ല​ന്‍​ഡ് ര​ണ്ടാ​മ​തും ഓ​സീ​സ് മൂ​ന്നാ​മ​തു​മാ​ണ്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<