ഇ­​ടു​ക്കി: മൂ­​ന്നാ​ര്‍ ക­​ന്നി­​മ​ല ടോ­​പ്പ് ഡി­​വി­​ഷ­​നി​ല്‍ വീ​ണ്ടും കാ​ട്ടാ­​ന ആ­​ക്ര­​മ​ണം. ല​യ­​ങ്ങ­​ളോ­​ട് ചേ​ര്‍­​ന്ന് നി​ര്‍­​ത്തി­​യി­​ട്ടി­​രു­​ന്ന ജീ­​പ്പ് കാ​ട്ടാ­​ന ത­​ക​ര്‍​ത്തു. നാ­​ട്ടു­​കാ​ര്‍ വി­​വ­​ര­​മ­​റി­​യി­​ച്ച­​തി­​നെ തു­​ട​ര്‍­​ന്ന് ആ​ര്‍­​ആ​ര്‍­​ടി സം­​ഘം ഇ­​വി­​ടെ­​യെ­​ത്തി ആ​ന­​യെ കാ­​ട്ടി­​നു­​ള്ളി­​ലേ­​ക്ക് തു­​ര​ത്തി.

വ­​നാ­​തി​ര്‍­​ത്തി­​യി​ല്‍ ജ­​ന­​വാ­​സ­​മേ­​ഖ­​ല­​യ്­​ക്ക് ര­​ണ്ട് കി­​ലോ­​മീ­​റ്റ​ര്‍ അ​ക­​ലെ മൂ­​ന്ന് ആ­​ന­​ക​ള്‍ നി­​ല­​യു­​റ­​പ്പി­​ച്ചി­​ട്ടു­​ണ്ടെ­​ന്ന് വ­​നം­​വ­​കു­​പ്പ് അ­​റി­​യി​ച്ചു. ആ­​ന­​ക​ള്‍ ജ­​ന­​വാ­​സ­​മേ­​ഖ­​ല­​യി­​ലേ­​ക്ക് വ­​രാ­​നു­​ള്ള സാ​ധ്യ­​ത ക­​ണ­​ക്കി­​ലെ­​ടു­​ത്ത് ആ​ര്‍­​ആ​ര്‍­​ടി സം­​ഘം ഇ­​വി­​ടെ നി­​ല­​യു­​റ­​പ്പി­​ച്ചി­​ട്ടു​ണ്ട്.

ക­​ഴി­​ഞ്ഞ­​യി­​ടെ ഓ​ട്ടോ ഡ്രൈ­​വ​റാ­​യ സു­​രേ­​ഷ്­​ കു­​മാ​ര്‍ കാ​ട്ടാ­​ന ആ­​ക്ര­​മ­​ണ­​ത്തി​ല്‍ കൊ​ല്ല­​പ്പെ­​ട്ട സ്ഥ­​ല­​ത്തി​ന് ഒ­​രു കി­​ലോ­​മീ­​റ്റ​ര്‍ മാ​ത്രം അ­​ക­​ലെ­​യാ­​ണ് ആ­​ന­​യു­​ടെ ആ­​ക്ര​മ­​ണം ഉ­​ണ്ടാ­​യ­​ത്. പ്ര­​ദേ­​ശ­​ത്തെ തൊ­​ഴി­​ലാ­​ളി­​ക​ള്‍­​ക്ക് വ­​നം­​വ­​കു­​പ്പ് ജാ­​ഗ്ര­​താ നി​ര്‍­​ദേ­​ശം നി​ല്‍­​കി­​യി­​ട്ടു​ണ്ട്.