ഗവര്‍ണറുടെ നടപടി വിശദീകരണം ചോദിക്കാതെ; പ്രതികാരമല്ല: എം.​ആ​ര്‍. ശ​ശീ​ന്ദ്ര​നാ​ഥ്
ഗവര്‍ണറുടെ നടപടി വിശദീകരണം ചോദിക്കാതെ; പ്രതികാരമല്ല: എം.​ആ​ര്‍. ശ​ശീ​ന്ദ്ര​നാ​ഥ്
Saturday, March 2, 2024 2:53 PM IST
തി​രു​വ​ന​ന്ത​പു​രം: വ​യ​നാ​ട് പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ര്‍​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി സി­​ദ്ധാ​ര്‍​ഥ­​ന്‍റെ മ​ര​ണ​ത്തി​ൽ മ​ര​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ചാ​ന്‍​സ​ല​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ ത​ന്നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി വെെ​സ് ചാ​ന്‍​സ​ല​റായിരുന്ന ഡോ. ​എം.​ആ​ര്‍. ശ​ശീ​ന്ദ്ര​നാ​ഥ്. ത​ന്‍റെ ഭാ​ഗം കേ​ള്‍​ക്കാ​തെ​യാ​ണ് ചാ​ന്‍​സ​ല​റു​ടെ ന​ട​പ​ടി.

ഇത്തരത്തില്‍ പുറത്തു പോരേണ്ടി വന്നതില്‍ വിഷമമുണ്ട്. എ​ന്നാ​ല്‍ വി​ഷ​യ​ത്തി​ല്‍ നി​യ​മ​ന​ട​പ​ടി ആ​ലോ​ചി​ക്കു​ന്നി​ല്ല. ഗ​വ​ര്‍​ണ​റു​ടെ ന​ട​പ​ടി പ്ര​തി​കാ​ര​മ​നോ​ഭാ​വ​ത്തോ​ടെ എ​ന്ന് ചി​ന്തി​ക്കു​ന്നി​ല്ല. അ​ദ്ദേ​ഹ​വു​മാ​യി ന​ല്ല ബ​ന്ധ​മാ​ണ് ത​നി​ക്കു​ള്ള​തെ​ന്നും ശ​ശീ​ന്ദ്ര​ന്‍.

സി​ദ്ധാ​ര്‍​ഥ​ന്‍റെ മ​ര​ണ​ത്തി​ന്‍റെ ധാ​ർ​മി​ക ഉ​ത്ത​ര​വാ​ദി​ത്വ​ത്തി​ല്‍ നി​ന്നും മാ​റി നി​ല്‍​ക്കാ​ന്‍ ത​നി​ക്ക് ആ​കി​ല്ല. വാ​ര്‍​ഡ​ന്‍ കൂ​ടി​യാ​യ ഡീ​നും അ​സി​സ്റ്റ​ന്‍റ് വാ​ര്‍​ഡ​നും അ​ന്നും ഹോ​സ്റ്റ​ല്‍ സ​ന്ദ​ര്‍​ശി​ക്കേ​ണ്ട​താ​യി​രു​ന്നു. അ​സി​സ്റ്റ​ന്‍റ് വാ​ര്‍​ഡ​ന്‍ എ​ല്ലാ ദി​വ​സ​വും വാ​ര്‍​ഡ​ന്‍ ആ​ഴ്ച​യി​ലൊ​രി​ക്ക​ലും ഹോ​സ്റ്റ​ലി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തേ​ണ്ട​താ​ണ്.

ഇ​രു​വ​രേ​യും അ​ന്വേ​ഷ​ണ​വി​ധേ​യ​മാ​യി സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​നി​രി​ക്കെ​യാ​ണ് ചാ​ന്‍​സ​ല​ര്‍ ത​നി​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ത്ത​ത്. എ​സ്എ​ഫ്‌​ഐ-​പി​എ​ഫ്‌​ഐ ബ​ന്ധ​ത്തെ കു​റി​ച്ചു​ള്ള ഗ​വ​ര്‍​ണ​റു​ടെ ആ​രോ​പ​ണം അ​ന്വേ​ഷി​ച്ച് ക​ണ്ടെ​ത്തേ​ണ്ട ഒ​ന്നാ​ണ്. ത​നി​ക്ക​ങ്ങ​നെ തോ​ന്നി​യി​ട്ടി​ല്ലെ​ന്നും വൈ­​സ് ചാ​ന്‍­​സ­​ല​ര്‍ പ​റ​ഞ്ഞു. പോ­​പ്പു­​ല​ര്‍ ഫ്ര­​ണ്ടു­​മാ­​യി ചേ​ര്‍­​ന്നാ­​ണ് കാ­​മ്പ­​സു­​ക­​ളി​ല്‍ എ­​സ്­​എ­​ഫ്‌­​ഐ പ്ര­​വ​ര്‍­​ത്തി­​ക്കു­​ന്ന­​തെ­​ന്ന് ത­​നി­​ക്ക് റി­​പ്പോ​ര്‍­​ട്ട് ല­​ഭി­​ച്ചെ​ന്നാ​യി​രു​ന്നു ഗ​വ​ർ​ണ​റു​ടെ ആ​രോ​പ​ണം.

സിദ്ധാര്‍ഥന്‍റെ മരണം ആത്മഹത്യയാണ്. ഡീനും വിദ്യാര്‍ഥികളും വാതില്‍ ചവിട്ടിത്തുറന്നാണ് അകത്തു കയറിയതെന്നും ശ​ശീ​ന്ദ്ര​നാ​ഥ് പറഞ്ഞു. സിദ്ധാര്‍ഥന്‍റെ മരണശേഷം പരാതി കിട്ടിയ കാര്യം തനിക്ക് അറിയില്ല. പെണ്‍കുട്ടി തനിക്ക് പരാതി നല്‍കിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Related News
<