ഗാസയിലേക്ക് ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കുമെന്ന് ബൈഡൻ
Saturday, March 2, 2024 7:58 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ സൈന്യം ഗാസയിലേക്ക് ഭക്ഷണവും അവശ്യവസ്തുക്കളും എത്തിക്കുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. ഗാസയിൽ ഭക്ഷണം കാത്തു നിന്നവർക്ക് നേരെയുണ്ടായ ഇസ്രയേൽ ആക്രമണത്തിന് പിന്നാലെയാണ് അമേരിക്കയുടെ പ്രഖ്യാപനം.
അവശ്യവസ്തുക്കൾ എയർ ഡ്രോപ് ചെയ്യുമെന്നും കടൽ മാർഗവും സഹായമെത്തിക്കുമെന്നും ബൈഡൻ അറിയിച്ചു.
ഗാസയില്‍ ഭക്ഷണത്തിനു കാത്തുനിന്ന പലസ്തീനികൾക്കു നേർക്ക് ഇസ്രേലി സേന നടത്തിയ ആക്രമണത്തിൽ 104 പേർ കൊല്ലപ്പെടുകയും 760 പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. ട്രക്കുകളിൽ എത്തിക്കുന്ന ഭക്ഷണം വാങ്ങാനായി അൽ റാഷിദ് തെരുവിൽ തടിച്ചുകൂടിയ നൂറുകണക്കിനു പലസ്തീനികളെ ഇസ്രേലി സേന ആക്രമിക്കുകയായിരുന്നുവെന്ന് അൽ ജസീറ ചാനൽ റിപ്പോർട്ട് ചെയ്തിരുന്നു.
ജനം ട്രക്കുകൾക്ക് അടുത്തേക്കു പോയപ്പോഴായിരുന്നു ആക്രമണം. തോക്ക്, കവചിതവാഹനങ്ങൾ, ഡ്രോൺ തുടങ്ങി പലവിധ ആയുധങ്ങൾ ആക്രമണത്തിന് ഉപയോഗിച്ചിരുന്നു.