പ​ത്താം​വി​ക്ക​റ്റി​ൽ ക​ത്തി​ക്ക‍​യ​റി ഓ​സീ​സ്; പി​ന്നാ​ലെ ത​ക​ർ​ന്ന​ടി​ഞ്ഞ് കി​വീ​സ്
പ​ത്താം​വി​ക്ക​റ്റി​ൽ ക​ത്തി​ക്ക‍​യ​റി ഓ​സീ​സ്; പി​ന്നാ​ലെ ത​ക​ർ​ന്ന​ടി​ഞ്ഞ് കി​വീ​സ്
Friday, March 1, 2024 11:02 AM IST
വെ​ല്ലിം​ഗ്ട​ണ്‍: ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രാ​യ ആ​ദ്യ ടെ​സ്റ്റി​ന്‍റെ ഒ​ന്നാ​മി​ന്നിം​ഗ്സി​ൽ ന്യൂ​സി​ല​ൻ​ഡി​ന് ബാ​റ്റിം​ഗ് ത​ക​ർ​ച്ച. ഓ​സ്ട്രേ​ലി​യ​യു​ടെ ഒ​ന്നാ​മി​ന്നിം​ഗ്സ് സ്കോ​റാ​യ 383 റ​ൺ​സി​നെ​തി​രേ ന്യൂ​സി​ല​ൻ​ഡ് 179 റ​ൺ​സി​നു പു​റ​ത്താ​യി.

ഗ്ലെ​ൻ ഫി​ലി​പ്സ് (71), മാ​റ്റ് ഹെ​ൻ‌​റി (42), ടോം ​ബ്ല​ണ്ട​ൽ (33) എ​ന്നി​വ​രൊ​ഴി​കെ മ​റ്റാ​ർ​ക്കും കാ​ര്യ​മാ​യ സം​ഭാ​വ​ന ന​ല്കാ​നാ​യി​ല്ല. 43 റ​ൺ​സ് വ​ഴ​ങ്ങി നാ​ലു​വി​ക്ക​റ്റ് വീ​ഴ്ത്തി​യ ന​ഥാ​ൻ ല​യ​ൺ ആ​ണ് കി​വീ​സ് ബാ​റ്റിം​ഗ് നി​ര​യെ ത​ക​ർ​ത്ത​ത്.

ടോം ​ലാ​ഥം (അ​ഞ്ച്), വി​ല്‍ യം​ഗ് (ഒ​മ്പ​ത്), കെ​യ്ൻ വി​ല്യം​സ​ൺ (പൂ​ജ്യം), ര​ചി​ന്‍ ര​വീ​ന്ദ്ര (പൂ​ജ്യം), ഡാ​രി​ല്‍ മി​ച്ച​ല്‍ (11), സ്കോ​ട്ട് കു​ഗ്ഗ​ലെ​യ്ൻ (പൂ​ജ്യം), ടിം ​സൗ​ത്തി (ഒ​ന്ന്) എ​ന്നി​വ​ർ നി​രാ​ശ​പ്പെ​ടു​ത്തി. ഒ​രു ഘ​ട്ട​ത്തി​ല്‍ അ​ഞ്ചി​ന് 29 എ​ന്ന നി​ല​യി​ലാ​യി​രു​ന്നു ന്യൂ​സി​ല​ന്‍​ഡ്.

ടോം ​ബ്ല​ണ്ട​ല്‍ - ഗ്ലെ​ൻ ഫി​ലി​പ്‌​സ് സ​ഖ്യം കൂ​ട്ടി​ചേ​ര്‍​ത്ത 84 റ​ണ്‍​സാ​ണ് കി​വീ​സി​നെ വ​ൻ ത​ക​ര്‍​ച്ച​യി​ല്‍ നി​ന്ന് ര​ക്ഷി​ച്ച​ത്. ബ്ല​ണ്ട​ൽ പു​റ​ത്താ​യ​തി​നു പി​ന്നാ​ലെ കു​ഗ്ഗ​ലെ​യ്ൻ വ​ന്ന​പോ​ലെ മ​ട​ങ്ങി​യെ​ങ്കി​ലും മാ​റ്റ് ഹെ​ൻ‌​റി​യെ കൂ​ട്ടു​പി​ടി​ച്ച് ഫി​ലി​പ്സ് സ്കോ​ർ 150 ക​ട​ത്തി.


നേ​ര​ത്തെ, കാ​മ​റൂ​ണ്‍ ഗ്രീ​നി​ന്‍റെ (174) സെ​ഞ്ചു​റി​യാ​ണ് ഓ​സീ​സി​നെ മി​ക​ച്ച സ്‌​കോ​റി​ലേ​ക്ക് ന​യി​ച്ച​ത്. ഒ​മ്പ​തി​ന് 279 റ​ൺ​സെ​ന്ന നി​ല​യി​ൽ ര​ണ്ടാം​ദി​നം ബാ​റ്റിം​ഗ് പു​ന​രാ​രം​ഭി​ച്ച ഓ​സ്ട്രേ​ലി​യ​യെ വ​ള​രെ വേ​ഗം പു​റ​ത്താ​ക്കാ​മെ​ന്ന് കി​വീ​സ് ക​രു​തി​യെ​ങ്കി​ലും ഗ്രീ​നി​ന്‍റെ​യും ജോ​ഷ് ഹേ​സി​ൽ​വു​ഡി​ന്‍റെ​യും പോ​രാ​ട്ടം അ​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളെ​ല്ലാം തെ​റ്റി​ച്ചു. ഇ​രു​വ​രും ചേ​ർ​ന്ന് പ​ത്താം​വി​ക്ക​റ്റി​ൽ പ​ടു​ത്തു​യ​ർ​ത്തി​യ 116 റ​ൺ​സി​ന്‍റെ മി​ക​ച്ച കൂ​ട്ടു​കെ​ട്ടാ​ണ് സ്കോ​ർ 383 റ​ൺ​സി​ലെ​ത്തി​ച്ച​ത്.

ര​ണ്ടാ​മി​ന്നിം​ഗ്സി​ൽ ബാ​റ്റിം​ഗ് ആ​രം​ഭി​ച്ച ഓ​സ്ട്രേ​ലി​യ​യും ബാ​റ്റിം​ഗ് ത​ക​ർ​ച്ച നേ​രി​ടു​ക​യാ​ണ്. ഏ​ഴോ​വ​ർ പി​ന്നി​ടു​മ്പോ​ൾ ര​ണ്ടു​വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 10 റ​ൺ​സെ​ന്ന നി​ല​യി​ലാ​ണ്. നാ​ലു​റ​ൺ​സു​മാ​യി ഉ​സ്മാ​ൻ ഖ​വാ​ജ​യും ന​ഥാ​ൻ ല​യ​ണു​മാ​ണ് ക്രീ​സി​ൽ. റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തെ സ്റ്റീ​വ് സ്മി​ത്തും ര​ണ്ടു​റ​ൺ​സെ​ടു​ത്ത മാ​ർ​ന​സ് ല​ബു​ഷെ​യ്നു​മാ​ണ് പു​റ​ത്താ​യ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<