പെരുമ്പാവൂരില്‍ മ്ലാവ് വാഹനമിടിച്ച് ചത്ത നിലയില്‍
Friday, March 1, 2024 10:13 AM IST
കൊച്ചി: പെരുമ്പാവൂര്‍ പുല്ലുവെടി തായ്ക്കരച്ചിറയില്‍ മ്ലാവ് വാഹനമിടിച്ച് ചത്ത നിലയില്‍. എംസി റോഡിന് സമീപമാണ് മ്ലാവിന്റെ ജഡം കണ്ടെത്തിയത്. രാത്രിയില്‍ അജ്ഞാതവാഹനമിടിച്ചെന്നാണ് കരുതുന്നത്.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ജഡം ഇവിടെനിന്ന് മാറ്റിയ ശേഷം പോസ്റ്റ്മോര്‍ട്ടം നടത്തി. 15 കിലോമീറ്റര്‍ അപ്പുറമുള്ള കപ്രിക്കാട് വനമേഖലയില്‍നിന്ന് എത്തിയ മ്ലാവാണ് അപകടത്തില്‍പ്പെട്ടതെന്നാണ് കരുതുന്നത്.
മ്ലാവിനെ ഇടിച്ച വാഹനം തിരിച്ചറിഞ്ഞിട്ടില്ല. സ്ഥലത്ത് നേരത്തേയും മ്ലാവ് വാഹനമിടിച്ച് ചത്ത സംഭവമുണ്ടായിട്ടുണ്ട്.