വാണിജ്യ പാചക വാതക സിലിണ്ടറിന്റെ വില കൂട്ടി
Friday, March 1, 2024 7:33 AM IST
ന്യൂഡൽഹി: വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വിലകൂട്ടി. 19കിലോ വാണിജ്യ സിലിണ്ടറിന് 23.50 രൂപയുടെ വർധനയാണ് വരുത്തിയിരിക്കുന്നത്. അതേസമയം, ഗാർഹിക പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തിയിട്ടില്ല.
എല്ലാ മാസവും ഒന്നാം തീയതിയാണ് എണ്ണ കമ്പനികൾ പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റം വരുത്തുന്നത്. തുടർച്ചയായ രണ്ടാം മാസമാണ് വില വർധിപ്പിക്കുന്നത്. ഫെബ്രുവരിയിൽ 15 രൂപ വർധിപ്പിച്ചിരുന്നു.
പുതിയ നിരക്ക് അനുസരിച്ച് ഡൽഹിയിൽ 19 കിലോ വാണിജ്യ പാചക വാതക സിലിണ്ടറിന് 1795 രൂപയായി. അതേസമയം കോൽക്കത്തയിൽ 1911 രൂപയായി. മുംബൈയിൽ വാണിജ്യ സിലിണ്ടറിന്റെ നിരക്ക് 1749 രൂപയായപ്പോൾ ചെന്നൈയിൽ 1960.50 രൂപയായി.