ക​ണ്ണൂ​രി​ൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​മാ​യി
ക​ണ്ണൂ​രി​ൽ ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പി​ലൂ​ടെ ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​മാ​യി
Thursday, February 29, 2024 8:23 PM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ൽ വി​വി​ധ സൈ​ബ​ർ ത​ട്ടി​പ്പ് കേ​സു​ക​ളി​ലാ​യി പ​രാ​തി​കാ​ർ​ക്ക് ല​ക്ഷ​ങ്ങ​ൾ ന​ഷ്ട​മാ​യി. ഷെ​യ​ർ ട്രേ​ഡിം​ഗ് പ്ലാ​റ്റ്ഫോ​മി​ൽ പ​ണം നി​ക്ഷേ​പി​ക്കാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച ന്യൂ​മാ​ഹി സ്വ​ദേ​ശി​യു​ടെ 32.05 ല​ക്ഷം രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്.

പ​രാ​തി​ക്കാ​ര​ൻ ആ​ദി​ത്യ ബി​ർ​ള ക്യാ​പി​റ്റ​ൽ ഷെ​യ​റി​ന്‍റെ വ്യാ​ജ വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക​യും ക​സ്റ്റ​മ​ർ കെ​യ​ർ ന​മ്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക​യും അ​വ​രു​ടെ ഉ​പ​ദേ​ശ​പ്ര​കാ​രം വി​വി​ധ ഇ​ട​പാ​ടു​ക​ളി​ലാ​യി പ​ണം അ​യ​ച്ച് ന​ൽ​കു​ക​യും ചെ​യ്തു. ഇ​തോ​ടെ​യാ​ണ് പ​ണം ന​ഷ്ട​മാ​യ​ത്.

ഇ​ന്ത്യാ മാ​ർ​ട്ട് പ്ലാ​റ്റ്ഫോ​മി​ൽ സാ​ധ​നം വാ​ങ്ങാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ച​യാ​ൾ​ക്ക് ന​ഷ്ട​മാ​യ​ത് 1.43 ല​ക്ഷം രൂ​പ​യാ​ണ്. ഏ​തോ ഒ​രാ​ൾ പ​ച്ച​ക്ക​റി വ്യാ​പാ​രി എ​ന്ന നി​ല​യി​ൽ അ​പേ​ക്ഷ​ക​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് യ​ഥാ​ർ​ഥ വ്യാ​പാ​രി​യാ​ണെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് സാ​ധ​നം ഓ​ർ​ഡ​ർ ചെ​യ്യി​പ്പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് പ​ണം ട്രാ​ൻ​സ്‌​ഫ​ർ ചെ​യ്യാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.


എ​ന്നാ​ൽ, ഓ​ർ​ഡ​ർ ചെ​യ്‌​ത സാ​ധ​നം ല​ഭി​ച്ചി​ല്ല. പി​ന്നീ​ട് അ​വ​ർ ഓ​രോ ആ​വ​ശ്യ​ങ്ങ​ൾ പ​റ​ഞ്ഞു വീ​ണ്ടും പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത​തോ‌‌​ടെ​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യെ​ന്ന് മ​ന​സി​ലാ​യ​ത്.

എ​സ്ബി​ഐ ക്രെ​ഡി​റ്റ് കാ​ർ​ഡി​ന്‍റെ പ​രി​ധി വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി കാ​ർ​ഡ് വി​ശ​ദാം​ശ​ങ്ങ​ളും ഒ​ടി​പി​യും ന​ൽ​കി​യ ന്യൂ​മാ​ഹി സ്വ​ദേ​ശി​ക്ക് 89,142 രൂ​പ ന​ഷ്ട​മാ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<