മോ​ദി കേ​ര​ള​ത്തി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യാ​ലും ബി​ജെ​പി ജ​യി​ക്കി​ല്ല: എം.​വി. ഗോ​വി​ന്ദ​ൻ
മോ​ദി കേ​ര​ള​ത്തി​ൽ സ്ഥി​ര​താ​മ​സ​മാ​ക്കി​യാ​ലും ബി​ജെ​പി ജ​യി​ക്കി​ല്ല: എം.​വി. ഗോ​വി​ന്ദ​ൻ
Thursday, February 29, 2024 4:04 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കേ​ര​ള​ത്തി​ൽ സ്ഥി​ര താ​മ​സ​മാ​ക്കി​യാ​ലും ബി​ജെ​പി കേ​ര​ള​ത്തി​ൽ ജ​യി​ക്കി​ല്ലെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം​വി ഗോ​വി​ന്ദ​ൻ. തൃ​ശൂ​രി​ൽ സു​രേ​ഷ് ഗോ​പി വി​ജ‍​യി​ക്കി​ല്ലെ​ന്നും ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​സ​പ്പ​ടി വി​വാ​ദം തെ​ര​ഞ്ഞെ​ടു​പ്പി​ൽ ബാ​ധി​ക്കി​ല്ലെ​ന്നും ഇ​ത് വെ​റും ആ​രോ​പ​ണം മാ​ത്ര​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​മ്പ​നി​ക​ൾ ത​മ്മി​ൽ ഉ​ള്ള​ത് ക​മ്പ​നി​ക​ൾ ത​മ്മി​ൽ പ​രി​ഹ​രി​ക്കു​ക. ഇ​ത് മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രാ​യ രാ​ഷ്ട്രീ​യ ആ​ക്ര​മ​ണ​മാ​ണെ​ന്നും അ​തി​നെ രാ​ഷ്ട്രീ​യ​മാ​യി നേ​രി​ടു​മെ​ന്നും എം.​വി ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.


ക്ഷേ​മ പെ​ൻ​ഷ​ൻ മു​ട​ങ്ങി​യ​ത് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കി​ല്ല. സ​മ​സ്ത ഉ​ൾ​പ്പെ​ടെ​യു​ള്ള ന്യു​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ൾ വ​സ്തു​ത മ​ന​സി​ലാ​ക്കി പ്ര​തി​ക​രി​ക്കു​ന്നു​വെ​ന്നും എം.​വി.​ഗോ​വി​ന്ദ​ൻ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<