മു​ഖ്യ​മ​ന്ത്രി​ക്കും മ​ക​ൾ​ക്കും സി​എം​ആ​ർ​എ​ല്ലി​നു​മെ​തി​രാ​യ ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച് കോ​ട​തി
മു​ഖ്യ​മ​ന്ത്രി​ക്കും മ​ക​ൾ​ക്കും സി​എം​ആ​ർ​എ​ല്ലി​നു​മെ​തി​രാ​യ ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച് കോ​ട​തി
Thursday, February 29, 2024 1:08 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും മ​ക​ൾ വീ​ണ വി​ജ​യ​നും സി​എം​ആ​ർ​എ​ൽ ക​ന്പ​നി​ക്കു​മെ​തി​രെ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ ന​ൽ​കി​യ ഹ​ർ​ജി കോ​ട​തി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ചു.

ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ക്കു​ന്ന​തി​നെ സ​ർ​ക്കാ​ർ അ​ഭി​ഭാ​ഷ​ക​ൻ എ​തി​ർ​ത്തു. ഹ​ർ​ജി ഫ​യ​ലി​ൽ സ്വീ​ക​രി​ച്ച കോ​ട​തി അ​ടു​ത്ത മാ​സം 14ന് ​റി​പ്പോ​ർ​ട്ട് ന​ൽ​കാ​ൻ വി​ജി​ല​ൻ​സ് ഡ​യ​റ​ക്ട​റോ​ട് നി​ർ​ദേശി​ച്ചു.


സി​എം​ആ​ർ​എ​ൽ ക​മ്പ​നി​ക്ക് തോ​ട്ട​പ്പ​ള്ളി​യി​ൽ നി​ന്നും ക​രി​മ​ണ​ൽ ക​ട​ത്താ​ൻ സ​ർ​ക്കാ​ർ ഒ​ത്താ​ശ ചെ​യ്ത​ത​ട​ക്കം നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ളാ​ണ് ഹ​ർ​ജി​യി​ൽ ഉ​ന്ന​യി​ക്കു​ന്ന​ത്. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​മാ​യ കെഎംഎംഎ​ല്ലി​നെ മു​ൻ നി​ർ​ത്തി സ്വ​കാ​ര്യ ക​മ്പ​നി​യെ സ​ഹാ​യി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി നേ​രി​ട്ട് നീ​ക്കം ന​ട​ത്തി​യെ​ന്നാ​ണ് പ്ര​ധാ​ന ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<