കാ​ര്യ​വ​ട്ടം ക്യാ​മ്പ​സി​ൽ ക​ണ്ടെ​ത്തി​യ​ത് പു​രു​ഷ​ന്‍റെ അസ്ഥികൂടം
കാ​ര്യ​വ​ട്ടം ക്യാ​മ്പ​സി​ൽ ക​ണ്ടെ​ത്തി​യ​ത് പു​രു​ഷ​ന്‍റെ അസ്ഥികൂടം
Friday, March 1, 2024 1:32 AM IST
തി​രു​വ​ന​ന്ത​പു​രം: കാ​ര്യ​വ​ട്ടം ക്യാ​മ്പ​സി​ലെ വാ​ട്ട​ർ​ടാ​ങ്കി​നു​ള്ള​ൽ ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ടം പു​രു​ഷ​ന്‍റേ​ത്. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്.

അ​സ്ഥി​കൂ​ട​ത്തോ​ടൊ​പ്പം തൊ​പ്പി, ടൈ, ​റീ​ഡിം​ഗ് ഗ്ലാ​സ് എ​ന്നി​വ​യും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഏ​റെ കാ​ല​മാ​യി ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വാ​ട്ട​ർ​ടാ​ങ്കി​ൽ ആ​രെ​ങ്കി​ലും ജീ​വ​നൊ​ടു​ക്കി​യ​താ​കാ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് കാ​ണാ​താ​യ​വ​രെ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.


വാ​ട്ട​ർ​ടാ​ങ്കി​ന് 20 അ​ടി​യോ​ളം താ​ഴ്ച​യു​ണ്ട്. പോ​ലീ​സും അ​ഗ്നി​ശ​മ​ന സേ​ന​യും ഫോ​റ​ൻ​സി​ക് സം​ഘ​വും ടാ​ങ്കി​നു​ള്ളി​ൽ ഇ​റ​ങ്ങി​യി​രു​ന്നു. ബു​ധ​നാ​ഴ്ച​യാ​ണ് ക്യാ​മ്പ​സി​ന്‍റെ ബോ​ട്ട​ണി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​നോ​ട് ചേ​ർ​ന്ന വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ പ​ഴ​യ ടാ​ങ്കി​നു​ള്ളി​ൽ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<