തി​രു​വ​ന​ന്ത​പു​രം: പൂ​ക്കോ​ട് വെ​റ്റ​റി​ന​റി സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ൽ ര​ണ്ടാം വ​ർ​ഷ വി​ദ്യാ​ർ​ഥി ജെ.​എ​സ്. സി​ദ്ധാ​ർ​ഥ​ൻ ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി മ​ന്ത്രി പി.​രാ​ജീ​വ്. സം­​ഭ­​വ­​ത്തി​ല്‍ ഉ​ള്‍­​പ്പെ­​ട്ടി­​ട്ടു​ള്ള­​ത് ഏ­​ത് സം­​ഘ­​ട­​ന​യി​ല്‍­​പ്പെ­​ട്ട ആ­​ളു­​ക­​ളാ­​ണെ­​ങ്കി​ലും സ​ര്‍­​ക്കാ​ര്‍ മു­​ഖം നോ­​ക്കാ­​തെ ന­​ട­​പ­​ടി­​യെ­​ടു­​ക്കു­​മെ­​ന്ന് മ​ന്ത്രി പ്ര­​തി­​ക­​രി​ച്ചു.

ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ​യും ക്രൂ​ര​മ​ർ​ദ​ന​വും മാ​ന​സി​ക പീ​ഡ​ന​ങ്ങ​ളെ​യും തു​ട​ർ​ന്നാ​ണ് പൂ​ക്കോ​ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലെ വി​ദ്യാ​ർ​ഥി​യാ​യ സി​ദ്ധാ​ർ​ഥ​ൻ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

18 ന് ​ഹോ​സ്റ്റ​ലി​ലെ കു​ളി​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് സി​ദ്ധാ​ർ​ഥ​നെ ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്
​മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ലാ​ണ് വി​ദ്യാ​ർ​ഥി ക്രൂ​ര മ​ർ​ദ​ന​ത്തി​ന് ഇ​ര​യാ​യ വി​വ​രം പു​റ​ത്തു​വ​ന്ന​ത്.

ഫെ​ബ്രു​വ​രി 14 ന് ​വാ​ല​ന്‍റൈ​സ്ഡേ ദി​ന​ത്തി​ലാ​ണ് സി​ദ്ധാ​ർ​ഥ​ൻ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ​ത്. സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളോ​ടൊ​പ്പം നൃ​ത്തം​ചെ​യ്ത​തി​നാ​യി​രു​ന്നു മ​ർ​ദ​നം. സം​ഭ​വ​ത്തി​ൽ എ​സ്എ​ഫ്ഐ നേ​താ​വ് ഉ​ൾ​പ്പെ​ടെ ആ​റ് പേ​ർ അ​റ​സ്റ്റി​ലാ​യി​രു​ന്നു.