മുംബൈ വീണു; യുപി വാരിയേഴ്സിന് ജയം
Wednesday, February 28, 2024 11:45 PM IST
ബംഗളൂരു: വനിത പ്രീമിയർ ലീഗ് ട്വന്റി-20യിൽ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി യുപി വാരിയേഴ്സ്. ഏഴ് വിക്കറ്റിനായിരുന്നു യുപിയുടെ ജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ മുംബൈ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 161 റണ്‍സാണ് നേടിയത്. 55 റണ്‍സ് നേടിയ ഓപ്പണർ ഹെയ്ലി മാത്യൂസാണ് ടോപ് സ്കോറർ. ഓപ്പണർ യാസ്തിക ഭാട്ടിയ 26 റണ്‍സും നേടി. അമേലിയ കെർ 23 റണ്‍സെടുത്തു.
മറുപടി ബാറ്റിംഗിൽ യുപി 16.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. കിരണ്‍ നവ്ഗൈെറുടെ അർധ സെഞ്ചുറിയാണ് യുപിയെ വിജയത്തിലെത്തിച്ചത്. 31 പന്തിൽ കിരണ്‍ 57 റണ്‍സെടുത്തു. അലീസ ഹീലി 33 റണ്‍സും ഗ്രേസ് ഹാരിസ് പുറത്താകാതെ 38 റണ്‍സും നേടി.
മുംബൈയുടെ ആദ്യ തോൽവിയായിരുന്നു. നാല് പോയിന്റുള്ള മുംബൈ ലീഗിൽ രണ്ടാം സ്ഥാനത്താണ്. രണ്ട് പോയിന്റുള്ള യുപി നാലാം സ്ഥാനത്തും.