ജാർഖണ്ഡിൽ ട്രെയിനിടിച്ച് 12 മരണം; നിരവധി പേർക്ക് പരിക്ക്
Wednesday, February 28, 2024 9:41 PM IST
ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ യാത്രക്കാര്‍ക്കിടയിലേക്ക് ട്രെയിനിടിച്ച് കയറി 12 പേര് മരിച്ചതായി റിപ്പോര്‍ട്ട്. ജംതാരയിലെ കലജാരിയ റെയില്‍വേ സ്റ്റേഷനിലായിരുന്നു അപകടം.
നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. മരണസംഖ്യ ഉയര്‍ന്നേക്കാം എന്നാണ് അധികൃതര്‍ നല്കുന്ന സൂചന.
മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ കണക്ക് ലഭ്യമായിട്ടില്ലെന്നും സംഭവസ്ഥലത്തേക്ക് ഡോക്ടര്‍മാരും ആംബുലന്‍സുകളും എത്തിച്ചേര്‍ന്നിട്ടുണ്ടെന്നും ജംതാര ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശശിഭൂഷണ്‍ മെഹ്റ അറിയിച്ചു.
ഭാഗല്‍പുരിലേക്ക് പോകുകയായിരുന്ന അംഗ എക്സ്പ്രസില്‍ യാത്രചെയ്തവരാണ് അപകടത്തിൽപ്പെട്ടത്.