വേങ്ങരയിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ; 18 വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം
Wednesday, February 28, 2024 8:33 PM IST
മലപ്പുറം: വേങ്ങരയിൽ സ്കൂളിൽ ഭക്ഷ്യവിഷബാധ. കണ്ണമംഗലം എടക്കാപറമ്പ് ജിഎൽപി സ്കൂളിലെ 18 കുട്ടികൾക്കും ഒരു അധ്യാപികയ്ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവർ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
എൽഎസ്എസ് പരീക്ഷയ്ക്ക് എത്തിയ വിദ്യാർഥികൾക്കാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ചികിത്സ തേടിയ ആരുടെയും നില ഗുരുതരമല്ല എന്ന ആശുപത്രി അധികൃതർ അറിയിച്ചു.
ഉച്ചഭക്ഷണമായി ഇവർക്ക് സ്കൂളിൽ നിന്നു ചോറും ചിക്കൻ കറിയും തൈരും ആണ് നൽകിയത്. സ്കൂളിൽ സ്ഥിരം ഉപയോഗിക്കുന്ന അരി അല്ലെന്നും പുറമേ നിന്നുള്ള ഉത്പന്നങ്ങളാണ് ഉപയോഗിച്ചതെന്നുമാണ് സ്കൂൾ അധികൃതരുടെ വിശദീകരണം.