സംസ്ഥാനത്ത് റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു
Wednesday, February 28, 2024 6:50 PM IST
തിരുവനന്തപുരം: കേരളത്തിൽ റേഷൻ വിതരണം വീണ്ടും തടസപ്പെട്ടു. റേഷൻ വിതരണം തടസപ്പെട്ടത് ഇ പോസ് മെഷീൻ തകരാറായതിനെ തുടർന്നാണ്.
ഇലക്ട്രോണിക് പോയിന്റ് ഓഫ് സെയില്‍ (ഇ പോസ്) സംവിധാനത്തിലെ തകരാറിനെ തുടര്‍ന്ന് ഇന്ന് വൈകുന്നേരം 4.30 മുതലാണ് സംസ്ഥാനത്തെ റേഷന്‍ വിതരണം സ്തംഭിച്ചത്.
തുടർച്ചയായി ഇ പോസ് സംവിധാനം തകരാറിലാകുന്നത് റേഷൻ വിതരണത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. അടുത്തിടെയായി ഇ പോസ് മെഷീൻ തകരാറിലാകുന്നത് പതിവായിരിക്കുകയാണ്.