രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സ് പ്രതി ശാ​ന്ത​ന്‍ മ​രി​ച്ചു
രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സ് പ്രതി ശാ​ന്ത​ന്‍ മ​രി​ച്ചു
Wednesday, February 28, 2024 8:37 AM IST
ചെ​ന്നൈ: രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ല്‍ മോ​ചി​ത​നാ​യ പ്ര​തി​ക​ളി​ലൊ​രാ​ളാ​യ സു​തേ​ന്തി​ര​രാ​ജ എ​ന്ന ശാ​ന്ത​ന്‍ മ​രി​ച്ചു. രാ​വി​ലെ 7.30ന് ചെ​ന്നൈ​യി​ലെ രാ​ജീ​വ് ഗാ​ന്ധി സ​ര്‍​ക്കാ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.

ക​ര​ള്‍ രോ​ഗ​ത്തെ തു​ട​ര്‍​ന്ന് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലാ​യി​രു​ന്നു. മ​ര​ണം രോ​ഗി​യാ​യ അ​മ്മ​യെ കാ​ണാ​ന്‍ ശ്രീ​ല​ങ്ക​യി​ലേ​ക്ക് പോ​കാ​നി​രി​ക്കെ. ശ്രീ​ല​ങ്ക​യി​ലേ​ക്ക് പോ​കാ​ന്‍ അ​നു​മ​തി ല​ഭി​ച്ചി​രു​ന്നെ​ങ്കി​ലും ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളെ തു​ട​ര്‍​ന്ന് യാ​ത്ര മു​ട​ങ്ങി​യി​രു​ന്നു.


രാ​ജീ​വ് ഗാ​ന്ധി വ​ധ​ക്കേ​സി​ല്‍ മോ​ചി​ത​നാ​യ ശേ​ഷം തൃ​ച്ചി ശ്രീ​ല​ങ്ക​ന്‍ ത​മി​ഴ് പു​ന​ര​ധി​വാ​സ ക്യാ​മ്പി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു ശാ​ന്ത​ന്‍.
Related News
<