ബിൽഗേറ്റ്സ് ഒഡീഷയിൽ
Wednesday, February 28, 2024 5:20 AM IST
ഭുവനേശ്വർ: മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ് ഒഡീഷയിലെത്തി. ഭുവനേശ്വറിലുള്ള ബിൽ ഗേറ്റ്സ്, കർഷകർക്ക് കൃത്രിമബുദ്ധി ഉപയോഗിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതുൾപ്പടെ ബുധനാഴ്ച നിരവധി പരിപാടികളിൽ പങ്കെടുക്കും.
മുഖ്യമന്ത്രി നവീൻ പട്നായിക്കിനെ കാണുന്നതിന് പുറമെ "ജഗ മിഷൻ' (ചേരി വികസന പദ്ധതി), "മുക്ത' പദ്ധതി (നഗരങ്ങളിലെ പാവപ്പെട്ടവർക്ക് പ്രാദേശികമായി തൊഴിൽ അവസരങ്ങൾ), "മിഷൻ ശക്തി' എന്നിവയുമായി ബന്ധപ്പെട്ട മറ്റ് ചടങ്ങുകളിലും ഗേറ്റ്സ് പങ്കെടുക്കുമെന്ന് അധികൃതർ പറഞ്ഞു.
2017 മുതൽ, ഒഡീഷ സർക്കാരിന്റെ കൃഷി, കർഷക ശാക്തീകരണ വകുപ്പും ഫിഷറീസ് ആന്റ് അനിമൽ റിസോഴ്സ് വകുപ്പും ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനുമായി ഡാറ്റാധിഷ്ഠിത തീരുമാനങ്ങൾ എടുക്കുന്നതിനുള്ള നവീകരണത്തിനായി സഹകരിച്ച് പ്രവർത്തിക്കുന്നുണ്ട്.