മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ പീ​ഡി​പ്പി​ച്ചു കൊ​ന്നു; ട്രാ​ൻ​സ്ജെ​ൻ​ഡ​റി​ന് വ​ധ​ശി​ക്ഷ
മൂ​ന്നു​മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ പീ​ഡി​പ്പി​ച്ചു കൊ​ന്നു; ട്രാ​ൻ​സ്ജെ​ൻ​ഡ​റി​ന് വ​ധ​ശി​ക്ഷ
Wednesday, February 28, 2024 3:25 AM IST
മും​ബൈ: മൂ​ന്ന് മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ പീ​ഡി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ട്രാ​ൻ​സ്‌​ജെ​ൻ​ഡ​റി​ന് വ​ധ​ശി​ക്ഷ. മും​ബൈ​യി​ലാ​ണ് സം​ഭ​വം.

പോ​ക്‌​സോ കേ​സു​ക​ൾ പ​രി​ഗ​ണി​ച്ച പ്ര​ത്യേ​ക ജ​ഡ്ജി അ​ദി​തി ക​ദം ആ​ണ് വി​ധി പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ ഒ​രു കൂ​ട്ടു​പ്ര​തി​യെ സം​ശ​യാ​തീ​ത​മാ​യി കു​റ്റം തെ​ളി​യി​ക്കാ​ൻ പ്രോ​സി​ക്യൂ​ഷ​ന് ക​ഴി​യാ​ത്ത​തി​നാ​ൽ വെ​റു​തെ വി​ട്ടു.‌

24 കാ​ര​നാ​യ പ്ര​തി 2021 ജൂ​ലൈ​യി​ൽ കു​ഞ്ഞി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​തി​നു ശേ​ഷം കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. കു​ഞ്ഞി​ന്‍റെ ശ​രീ​ര​ത്തി​ൽ ക​ണ്ടെ​ത്തി​യ മു​റി​വു​ക​ൾ അ​ങ്ങേ​യ​റ്റം ക്രൂ​ര​ത​യും അ​ധഃ​പ​ത​ന​വും പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​വെ​ന്ന് കോ​ട​തി പ​രാ​മ​ർ​ശി​ച്ചു.


ഒ​രു പെ​ൺ​കു​ട്ടി​യു​ടെ സു​ര​ക്ഷ സ​മൂ​ഹ​ത്തി​ന് പ​ര​മ​പ്ര​ധാ​ന​മാ​ണ്. പ്ര​തി​ക​ൾ കു​റ്റ​കൃ​ത്യം ചെ​യ്യാ​ൻ പ​ദ്ധ​തി​യി​ടു​ക‌​യും അ​ത് കൃ​ത്യ​മാ​യി ന​ട​പ്പി​ലാ​ക്കു​ക​യു​മാ​യി​രു​ന്നു. കൂ​ടാ​തെ തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ മൃ​ത​ദേ​ഹം ച​തു​പ്പു​നി​ല​ത്ത് കു​ഴി​ച്ചി​ട്ട​താ​യും ജ​ഡ്ജി നി​രീ​ക്ഷി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<