ഫേ​സ്ബു​ക്ക്‌ എ​ഐ ത​ട്ടി​പ്പ്: അ​ധ്യാ​പി​ക​യു​ടെ പ​ണം ന​ഷ്ട​പ്പെ​ട്ടു
ഫേ​സ്ബു​ക്ക്‌ എ​ഐ ത​ട്ടി​പ്പ്: അ​ധ്യാ​പി​ക​യു​ടെ പ​ണം ന​ഷ്ട​പ്പെ​ട്ടു
Tuesday, February 27, 2024 7:52 PM IST
തി​രു​വി​ല്വാ​മ​ല: ഫേ​സ്ബു​ക്ക് മെ​സ​ഞ്ച​ർ വ​ഴി​യു​ള്ള എ​ഐ ത​ട്ടി​പ്പി​ൽ കു​ടു​ങ്ങി​യ തി​രു​വി​ല്വാ​മ​ല ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ധ്യാ​പി​ക​യ്ക്ക് പ​ണം ന​ഷ്ട​മാ​യി. വി​ദേ​ശ​ത്തു​ള്ള സു​ഹൃ​ത്തെ​ന്ന വ്യാ​ജേ​ന​യാ​ണ് ത​ട്ടി​പ്പു​കാ​ര​ൻ ബ​ന്ധ​പ്പെ​ട്ട​ത്. 15,000 രൂ​പ​യാ​ണ് ന​ഷ്ട​മാ​യ​ത്.

അ​ത്യാ​വ​ശ്യ​മാ​യി 30,000 രൂ​പ​യാ​ണ് അ​ധ്യാ​പി​ക​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​ടു​ത്ത ദി​വ​സം തി​രി​കെ ത​രാ​മെ​ന്നു പ​റ​യു​ക​യും ചെ​യ്തു. സു​ഹൃ​ത്തി​ന്‍റെ അ​ക്കൗ​ണ്ടി​ൽ​നി​ന്നു​ള്ള ചാ​റ്റാ​യ​തി​നാ​ൽ സം​ശ​യം തോ​ന്നി​യി​ല്ല. കൈ​യി​ലു​ണ്ടാ​യി​രു​ന്ന 15,000 രൂ​പ ഗൂ​ഗി​ൾ പേ ​ചെ​യ്ത് ന​ൽ​കു​ക​യും ചെ​യ്തു.


വെ​ള്ളി​യാ​ഴ്ച പ​ക​ലാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പി​ന്നീ​ട് സു​ഹൃ​ത്തി​നെ വാ​ട്സ് ആ​പ്പ് ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണു പ​ണം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ത​ട്ടി​പ്പാ​ണെ​ന്നും തി​രി​ച്ച​റി​ഞ്ഞ​ത്. അ​പ്പോ​ഴേ​ക്കും ചാ​റ്റ് വി​വ​ര​ങ്ങ​ൾ ചി​ല​തെ​ല്ലാം അ​പ്ര​ത്യ​ക്ഷ​മാ​യി​ക്ക​ഴി​ഞ്ഞി​രു​ന്നു. അ​ധ്യാ​പി​ക സൈ​ബ​ർ സെ​ല്ലി​ൽ പ​രാ​തി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<