മ​ല​പ്പു​റം: മാ​ര​ക മ‌​യ​ക്കു​മ​രു​ന്നാ​യ ബ്രൗ​ൺ​ഷു​ഗ​റു​മാ​യി മൂ​ന്നു​പേ​രെ കൊ​ണ്ടോ​ട്ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

കൊ​ണ്ടോ​ട്ടി കു​റു​പ്പ​ത്ത് മ​ണ്ണാ​രി​ൽ അ​ജ്മ​ൽ നെ​യ്യ​ൻ (28), കൊ​ണ്ടോ​ട്ടി നെ​ടി​യി​രു​പ്പ് കാ​രി​മു​ക്ക് വൈ​ത്ത​ല പ​റ​മ്പി​ൽ ഉ​മ​റു​ൽ ഫാ​റൂ​ഖ് (30), കൊ​ണ്ടോ​ട്ടി നെ​ടി​യി​രു​പ്പ് കോ​ള​നി റോ​ഡി​ൽ യ​ഥു​ൻ ത​ലാ​പ്പി​ൽ (28) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ‌​ത്.

11 ഗ്രാം ​ബ്രൗ​ൺ​ഷു​ഗ​ർ ഇ​വ​രി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് മൂ​ന്നു​പേ​രും ദി​വ​സ​ങ്ങ​ളാ​യി പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ‌​യി​രു​ന്നു. അ​ജ്മ​ലി​ന്‍റെ വീ​ട്ടി​ൽ വ​ച്ച് ബ്രൗ​ൺ​ഷു​ഗ​ർ വി​ൽ​പ്പ​ന​യ്ക്കാ​യി പാ​യ്ക്ക​റ്റു​ക​ളാ​ക്കു​ന്പോ​ഴാ​ണ് പ്ര​തി​ക​ൾ പി‌​ടി​യി​ലാ‌​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ബ്രൗ​ൺ​ഷു​ഗ​ർ മും​ബൈ​യി​ൽ നി​ന്ന് എ​ത്തി​ച്ച​താ​ണെ​ന്ന് പ്ര​തി​ക​ൾ പോ​ലീ​സി​ൽ മൊ​ഴി​ന​ൽ​കി. കോ‌​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു.