മും​ബൈ​യി​ലെ ജ​ല​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്തം
മും​ബൈ​യി​ലെ ജ​ല​വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ തീ​പി​ടി​ത്തം
Tuesday, February 27, 2024 4:12 AM IST
മും​ബൈ: ബ്രി​ഹ​ൻ​മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ന്‍റെ (ബി​എം​സി) പൈ​സ് വാ​ട്ട​ർ പ​മ്പിം​ഗ് സ്റ്റേ​ഷ​നി​ൽ തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം തീ​പി​ടു​ത്ത​മു​ണ്ടാ​യി. ഇ​തേ​തു​ട​ർ​ന്ന് മും​ബൈ​യു​ടെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു.

കി​ഴ​ക്ക​ൻ പ്രാ​ന്ത​പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ല​വി​ത​ര​ണ​ത്തെ​യും ന​ഗ​ര​ത്തി​ലെ ഗോ​ലാ​ഞ്ചി, ഫോ​സ്ബെ​റി, റൗ​ളി, ഭ​ണ്ഡ​ർ​വാ​ഡ റി​സ​ർ​വോ​യ​റു​ക​ളി​ൽ നി​ന്നു​ള്ള ജ​ല​വി​ത​ര​ണ​ത്തെ​യും സം​ഭ​വം ബാ​ധി​ച്ച​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. അ​ടു​ത്ത 24 മ​ണി​ക്കൂ​ർ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം ഉ​ണ്ടാ​കി​ല്ല.


സ്ഥി​തി​ഗ​തി​ക​ൾ പ​രി​ഹ​രി​ച്ച് ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ല​വി​ത​ര​ണ സം​വി​ധാ​നം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<