പ​ദ്ധ​തി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​രീ​ക്ഷി​ക്കും: ന​രേ​ന്ദ്ര​മോ​ദി​യെ പു​ക​ഴ്ത്തി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍
പ​ദ്ധ​തി​ക​ൾ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​രീ​ക്ഷി​ക്കും: ന​രേ​ന്ദ്ര​മോ​ദി​യെ പു​ക​ഴ്ത്തി എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍
Monday, February 26, 2024 7:42 PM IST
കൊ​ല്ലം: പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന പ​ദ്ധ​തി​ക​ള്‍ ന​ട​ക്കു​മെ​ന്ന​തി​ല്‍ സം​ശ​യ​മി​ല്ലെ​ന്നും അ​ദ്ദേ​ഹ​ത്തി​ന്‍റെ ഓ​ഫീ​സ് കൃ​ത്യ​മാ​യി പ​ദ്ധ​തി​ക​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്നും എ​ന്‍.​കെ.പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി. കു​ണ്ട​റ പ​ള്ളി​മു​ക്ക് റെ​യി​ല്‍​വേ മേ​ല്‍​പ്പാ​ല​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ലാ​യി​രു​ന്നു പ്രേ​മ​ച​ന്ദ്ര​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ പു​ക​ഴ്ത്തി​യ​ത്.

പ്രേ​മ​ച​ന്ദ്ര​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ പു​ക​ഴ്ത്തി സം​സാ​രി​ച്ച​പ്പോ​ൾ സ​ദ​സി​ൽ നി​ന്ന് ജെ​യ് ജെ​യ് ബി​ജെ​പി എ​ന്ന മു​ദ്രാ​വാ​ക്യ​വും ഉ​യ​ർ​ന്നി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന പ​ദ്ധ​തി​ക​ളു​ടെ നി​ര്‍​വ​ഹ​ണം, പൂ​ര്‍​ത്തീ​ക​ര​ണം എ​ന്നി​വ എ​ല്ലാ​മാ​സ​വും പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സ് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. കൃ​ത്യ​മാ​യി അ​ത് റി​വ്യൂ ചെ​യ്യു​ന്നു​ണ്ട്. അ​പ്പോ​ള്‍ തീ​ര്‍​ച്ച​യാ​യും ഈ ​പ​ദ്ധ​തി ന​ട​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ സം​ശ​യ​മി​ല്ലെ​ന്നും പ്രേ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു.


എ​ന്നാ​ൽ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ ന​യി​ക്കു​ന്ന സ​മ​രാ​ഗ്നി​യി​ൽ പ​ങ്കെ​ടു​ത്ത് എ​ന്‍.​കെ.പ്രേ​മ​ച​ന്ദ്ര​ൻ പ്ര​ധാ​ന​മ​ന്ത്രി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് രം​ഗ​ത്തെ​ത്തി. മൂ​ന്നാ​മ​തും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്ന ധാ​ർ​ഷ്ട്യ​വും അ​ഹ​ങ്കാ​ര​വു​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​നും മോ​ദി​ക്കു​മെ​ന്നും കൊ​ട്ടാ​ര​ക്ക​ര​യി​ലെ സ​മ​രാ​ഗ്നി​യി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പാ​ർ​ല​മെ​ന്‍റ് കാ​ന്‍റീ​നി​ൽ പ്ര​തി​പ​ക്ഷ​ത്തെ ഏ​ഴ് എം​പി​മാ​ർ​ക്കാ​യി പ്ര​ധാ​ന​മ​ന്ത്രി ന​ട​ത്തി​യ വി​രു​ന്നി​ൽ എ​ന്‍.​കെ.​പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി പ​ങ്കെ​ടു​ത്ത​ത് വ​ൻ വി​വാ​ദ​മാ​യി​രു​ന്നു. ഈ ​വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത ബി​എ​സ്പി എം​പി ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി​യി​ൽ ചേ​ർ​ന്നി​രു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<