അവിചാരിത കാരണങ്ങള്‍; ഐഎസ്സി 12-ാം ക്ലാസ് കെമിസ്ട്രി പരീക്ഷ മാറ്റി
Monday, February 26, 2024 3:02 PM IST
ന്യൂഡല്‍ഹി: ഇന്ന് നടക്കേണ്ടിയിരുന്ന ഐഎസ്സി കെമിട്രി പരീക്ഷ മാറ്റിവച്ചു. മാര്‍ച്ച് 21ലേക്കാണ് പരീക്ഷ മാറ്റിയത്. ചില അവിചാരിത കാരണങ്ങള്‍ കൊണ്ട് പരീക്ഷ മാറ്റിയെന്നാണ് ബോര്‍ഡിന്റെ വിശദീകരണം.
ഇന്ന് ഉച്ചയ്ക്ക് രണ്ടിന് പരീക്ഷ നടക്കാനിരിക്കെയാണ് ഇത് സംബന്ധിച്ച് സ്കൂളുകള്‍ക്ക് അറിയിപ്പ് ലഭിച്ചത്. പല വിദ്യാര്‍ഥികളും സ്കൂളില്‍ എത്തിയതിന് ശേഷമാണ് പരീക്ഷ മാറ്റിവച്ചെന്ന് അറിഞ്ഞത്.
ഐഎസ്സി 12-ാം ക്ലാസ് കെമിസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പരീക്ഷ മാറ്റിവച്ചതെന്നാണ് സൂചന.