കോഴിക്കോട്ട് പുലിയെ പിടിക്കാന്‍ കൂട് വയ്ക്കാത്തതില്‍ പ്രതിഷേധം; ഡിഎഫ്ഒയെ തടഞ്ഞ് നാട്ടുകാര്‍
Monday, February 26, 2024 11:38 AM IST
കോഴിക്കോട്: കോടഞ്ചേരി കണ്ടപ്പന്‍ചാലില്‍ ഇറങ്ങിയ പുലിയെ പിടിക്കാത്തതില്‍ പ്രതിഷേധവുമായി നാട്ടുകാര്‍. സ്ഥലം സന്ദര്‍ശിക്കാനെത്തിയ ഡിഎഫ്ഒയെ നാട്ടുകാര്‍ തടഞ്ഞു.
വന്യമൃഗം ഇറങ്ങിയെന്ന വിവരം ലഭിച്ചാല്‍ ഉടന്‍ കൂട് വയ്ക്കാന്‍ അനുമതിയില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതി ഉണ്ടെങ്കില്‍ മാത്രമേ കൂട് സ്ഥാപിക്കാന്‍ കഴിയൂ. വന്യമൃഗം വളര്‍ത്തുമൃഗങ്ങളെ പിടിക്കുകയോ മനുഷ്യനെ ആക്രമിക്കാന്‍ തുനിയുകയോ ചെയ്താല്‍ മാത്രമാണ് കൂട് വയ്ക്കാന്‍ സാധിക്കുകയെന്നും വനംവകുപ്പ് അറിയിച്ചു.
സ്ഥലത്ത് സംഘര്‍ഷാവസ്ഥ ഉണ്ടായതോടെ കോടഞ്ചേരി പോലീസും സ്ഥലത്തെത്തി. ഇന്ന് വൈകിട്ടോടെ കൂട് സ്ഥാപിക്കുമെന്ന അറിയിപ്പ് നല്കിയ ശേഷമാണ് പിന്നീട് ഡിഎഫ്ഒ ഇവിടെനിന്ന് മടങ്ങിയത്.