വര്‍ക്കലയില്‍ വീട്ടമ്മയുടെ ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി; ഭര്‍ത്താവ് കസ്റ്റഡിയില്‍
Monday, February 26, 2024 9:44 AM IST
തിരുവനന്തപുരം: വര്‍ക്കലയില്‍ വീട്ടമ്മയുടെ ദേഹത്ത് ഭര്‍ത്താവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി. വര്‍ക്കല സ്വദേശി ലീലയ്ക്ക് നേരെയാണ് അതിക്രമമുണ്ടായത്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇവരുടെ നില ഗുരുതരമാണ്.
ഇന്ന് പുലര്‍ച്ചെ ഒന്നിനാണ് സംഭവം. ലീല ഉറങ്ങികിടക്കുമ്പോള്‍ ഇവരുടെ ഭര്‍ത്താവ് അശോകന് ദേഹത്ത് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.
പ്രതിയെ ചോദ്യം ചെയ്ത് വരികയാണെന്നും ഇയാള്‍ കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. അതേസമയം അതിക്രമത്തിന് പിന്നിലെ കാരണമെന്താണെന്ന് വ്യക്തമല്ല.