ലോക്കോ പൈലറ്റില്ലാതെ ട്രെയിന്‍ ഓടിയ സംഭവം; റെയില്‍വേ മന്ത്രി റിപ്പോര്‍ട്ട് തേടി
Monday, February 26, 2024 9:26 AM IST
ന്യൂഡല്‍ഹി: ലോക്കോ പൈലറ്റില്ലാതെ 80 കിലോമീറ്ററോളം ചരക്ക് ട്രെയിന്‍ ഓടിയ സംഭവത്തില്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് റിപ്പോര്‍ട്ട് തേടി. അന്വേഷണസംഘം ഇന്ന് തന്നെ മന്ത്രിക്ക് പ്രാഥമിക റിപ്പോര്‍ട്ട് നല്‍കും.
ജമ്മുകാഷ്മീർ മുതൽ പഞ്ചാബ് വരെയാണ് ചരക്ക് ട്രെയിൻ ലോക്കോ പൈലറ്റില്ലാതെ ഓടിയത്. കത്വാ സ്റ്റേഷനില്‍ നിർത്തിയിട്ടിരുന്ന ട്രെയിൻ ഇവിടെ നിന്നും പഞ്ചാബിലെ ഊഞ്ചി ബസി വരെ ലോക്കോ പൈലറ്റില്ലാതെ ഓടുകയായിരുന്നു.
പിന്നീട് നൂറ് കിലോമീറ്റര്‍ വേഗതയില്‍ വരെ ഓടിയ ട്രെയിന്‍ പഞ്ചാബിലെ ഹോഷിയാര്പൂരിന് അടുത്ത് ചെറിയ കയറ്റമുണ്ടായിരുന്ന സ്ഥലത്താണ് നിന്നത്. പത്താൻകോട്ട് ഭാഗത്തേക്കുള്ള ഭൂമിയുടെ ചരിവ് കാരണമാണ് ട്രെയിന്‍ തനിയെ ഓടിയത് എന്നാണ് സൂചന.