മുഖാമുഖത്തിൽ "മുഖം കറുപ്പിച്ച്' മുഖ്യമന്ത്രി
Sunday, February 25, 2024 11:26 PM IST
തൃശൂർ: മുഖാമുഖം പരിപാടിക്കിടെ ചോദ്യം ചോദിച്ച ആൾക്കുനേരെ രോഷാകുലനായി മുഖ്യമന്ത്രി പിണറായി വിജയൻ. കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ പറ്റി ഷിബു ചക്രവർത്തി ചോദിച്ച ചോദ്യമാണ് മുഖ്യമന്ത്രിയെ കുപിതനാക്കിയത്.
കെ.ആർ. നാരായണന്റെ പേരിൽ ഇൻസ്റ്റിറ്റ്യൂട്ട് ഉണ്ടെന്നും, ദേശീയ ഇൻസ്റ്റിറ്റ്യൂട്ടാണ് പോലും, തുടങ്ങിയിട്ട് പത്ത് വർഷമായി, കുട്ടികളൊക്കെയാണെങ്കിൽ ഓടിക്കളിക്കേണ്ട പ്രായമായി, പക്ഷെ കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓടുന്നില്ല, ഇതിങ്ങനെ മതിയോ'എന്നായിരുന്നു ചോദ്യം.
തുടർന്ന് ക്ഷുഭിതനായ മുഖ്യമന്ത്രി അഭിപ്രായം പറയാൻ ഒരു അവസരം കിട്ടിയെന്ന് കരുതി ഇങ്ങനെ വിമർശിക്കാമോ എന്ന് ദേഷ്യത്തോടെ ചോദിക്കുകയായിരുന്നു. കെ.ആർ. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് മുഴുവൻ കുഴപ്പമാണെന്ന വിമർശനമാണ് ഉയർന്നതെന്ന് മുഖ്യമന്ത്രി രോഷത്തോടെ പറഞ്ഞു. അതിനൊടൊന്നും യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.