രാജ്യത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു
Sunday, February 25, 2024 9:54 AM IST
അഹമ്മദാബാദ്: രാജ്യത്തെ ഏറ്റവും നീളം കൂടിയ തൂക്കുപാലത്തിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിച്ചു. സുദർശൻ സേതു എന്ന് പേരിട്ടിരിക്കുന്ന പാലം ദ്വാരകയിലാണ് നിർമിച്ചിരിക്കുന്നത്.
979 കോടി രൂപ ചിലവഴിച്ച് നിർമിച്ച പാലം ഓഖയെയും ബെയ്റ്റ് ദ്വാരക ദ്വീപിനെയും ബന്ധിപ്പിക്കുന്നു. 2.3 കിലോമീറ്ററാണ് പാലത്തിന്റെ നീളം. നാലുവരിയില്‍ 27.20 മീറ്റര്‍ വീതിയില്‍ പണിത പാലത്തില്‍ 2.50 മീറ്റര്‍ വീതിയില്‍ ഫുട്പാത്തും ക്രമീകരിച്ചിട്ടുണ്ട്.