തിരുവല്ലയിൽ നിന്നും കാണാതായ വിദ്യാർഥിനിയെ കണ്ടെത്തി
Sunday, February 25, 2024 7:42 AM IST
തിരുവല്ല: തിരുവല്ലയിൽ നിന്നും കാണാതായ ഒൻപതാം ക്ലാസ് വിദ്യാർഥിനിയെ കണ്ടെത്തി. ഇന്ന് പുലർച്ചെ നാലരയോടെ പെൺകുട്ടി തിരുവല്ല പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
പെൺകുട്ടിയെ സ്റ്റേഷനിൽ എത്തിച്ച ശേഷം മുങ്ങിയ യുവാവിനെ പോലീസ് പിന്തുടർന്ന് പിടികൂടി. തൃശൂർ സ്വദേശി അഖിൽ (22)ലാണ് പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്ന മറ്റൊരു യുവാവിനായി അന്വേഷണം തുടരുകയാണ്.