ഉത്തർപ്രദേശിൽ തൊഴിലില്ലായ്മ വർധിച്ചു: പ്രിയങ്ക ഗാന്ധി
Saturday, February 24, 2024 10:45 PM IST
ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ കേന്ദ്രസർക്കാരിനെതിരെയും യുപി സർക്കാരിനെതിരെയും ആഞ്ഞടിച്ച് പ്രിയങ്ക ഗാന്ധി.
ബിജെപി കേന്ദ്രത്തിലും സംസ്ഥാനത്തിലും അധികാരത്തിൽ ഉണ്ടായിട്ടും ഉത്തർപ്രദേശിൽ തൊഴിലില്ലായ്മ വർധിച്ചെന്ന് പ്രിയങ്ക വിമർശിച്ചു. 28 ലക്ഷം വിദ്യാർഥികൾ പരീക്ഷ എഴുതിയ യുപിപോലീസ് ടെസ്റ്റിന്റെ ചോദ്യപേപ്പർ ചോർന്നെന്നും പ്രിയങ്ക ആരോപിച്ചു.
രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ്യാത്രയിൽ ആദ്യമായാണ് പ്രിയങ്ക ഗാന്ധി അണിചേരുന്നത്. മൊറാദാബാദിലാണ് പ്രിയങ്ക യാത്രയുടെ ഭാഗമായത്.
കോൺഗ്രസുമായി സീറ്റ് ധാരണയിലെത്തിയതോടെ ഞായറാഴ്ച നടക്കുന്ന ജോഡോ യാത്രയിൽ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ് പങ്കെടുക്കും.