കീ​വ്: റ​ഷ്യ​ൻ ചാ​ര​വി​മാ​നം ത​ക​ർ​ത്താ​യി യു​ക്രെ​യ്ൻ. വെ​ള്ളി​യാ​ഴ്ച റ​ഷ്യ​ൻ എ50 ​നി​രീ​ക്ഷ​ണ വി​മാ​നം ന​ശി​പ്പി​ച്ച​താ​യി എ​യ​ർ​ഫോ​ഴ്സ് ക​മാ​ൻ​ഡ​ർ മൈ​ക്കോ​ള ഒ​ലെ​ഷ്ചു​ക്ക് പ​റ​ഞ്ഞു.

റോ​സ്തോ​വ് ഓ​ണ്‍ ഡോ​ണി​നും ക്രാ​സ്നോ​ദ​റി​നും ഇ​ട​യി​ലു​ള്ള പ്ര​ദേ​ശ​ത്തു​വ​ച്ചാ​ണ് വി​മാ​നം ത​ക​ർ​ത്ത​ത്. വ്യോ​മ​സേ​ന​യും ഇ​ന്‍റ​ലി​ജ​ൻ​സ് ഡ​യ​റ​ക്ട​റേ​റ്റും ചേ​ർ​ന്നാ​ണ് ഓ​പ്പ​റേ​ഷ​ൻ ന​ട​ത്തി​യ​ത്.

ക​നേ​വ്സ്കോ​യ് ജി​ല്ല​യി​ലെ ച​തു​പ്പു​നി​ല​ത്തി​ൽ വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്.