കോഴിക്കോട്: ഓമശേരിയിൽ മൂന്നുവയസകാരൻ കിണറ്റിൽ വീണ് മരിച്ചു. മലപ്പുറം കാളികാവ് പുല്ലങ്കോട് സ്രാമ്പിക്കൽ റിഷാദിന്‍റെ മകൻ ഐസിസ് ആണ് മരിച്ചത്.

ഓമശേരിയിലെ ഫാം ഹൗസിലായിരുന്നു അപകടം‌. ഉടൻ തന്നെ പുറത്തെടുത്ത് ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

കുടുംബ സം​ഗമത്തിനിടെയയിരുന്നു അപകടം.