പൂ​ഞ്ഞാ​ര്‍ പ​ള്ളി​യി​ല്‍ അ​ക്ര​മി​വി​ള​യാ​ട്ടം : വൈ​ദി​ക​നെ കാ​റി​ടി​ച്ചു ​വീ​ഴ്ത്തി
പൂ​ഞ്ഞാ​ര്‍ പ​ള്ളി​യി​ല്‍ അ​ക്ര​മി​വി​ള​യാ​ട്ടം : വൈ​ദി​ക​നെ കാ​റി​ടി​ച്ചു ​വീ​ഴ്ത്തി
Friday, February 23, 2024 10:51 PM IST
പൂ​ഞ്ഞാ​ര്‍: പൂ​ഞ്ഞാ​ര്‍ സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന പ​ള്ളി​യി​ല്‍ കാ​റു​ക​ളി​ലും ബൈ​ക്കു​ക​ളി​ലു​മെ​ത്തി​യ ഒ​രു സം​ഘം യു​വാ​ക്ക​ള്‍ അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ. ​ജോ​സ​ഫ് ആ​റ്റു​ച്ചാ​ലി​നെ ആ​ക്ര​മി​ച്ചു.​സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ​രാ​റ്റു​പേ​ട്ട സ്വ​ദേ​ശി​ക​ളാ​യ ആ​റു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു.

ഇ​ന്ന് ഉ​ച്ച​യ്ക്ക് 12.30ന് ​പ​ള്ളി​യി​ല്‍ ആ​രാ​ധ​ന ന​ട​ന്നു​കൊ​ണ്ടി​രി​ക്കെ കു​രി​ശ​ടി​യി​ലും മൈ​താ​ന​ത്തും പ​തി​ന​ഞ്ചോ​ളം വ​രു​ന്ന സം​ഘം വാ​ഹ​ന അ​ഭ്യാ​സ​പ്ര​ക​ട​നം ന​ട​ത്തി​യ​തി​നെ ഫാ. ​ജോ​സ​ഫ് ആ​റ്റു​ചാ​ലി​ല്‍ ത​ട​യു​ക​യും അ​വ​രോ​ട് പു​റ​ത്തു​പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

വൈ​ദി​ക​നും പ​ള്ളി അ​ധി​കാ​രി​ക​ള്‍​ക്കും നേ​രേ സം​ഘം അ​സ​ഭ്യ​വ​ര്‍​ഷം ചൊ​രി​യു​ക​യും കൈ​യേ​റ്റ​ത്തി​നു മു​തി​രു​ക​യും ചെ​യ്തു. പ​ള്ളി​യു​ടെ ഗേ​റ്റ് അ​ട​യ്ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ അ​മി​ത​വേ​ഗ​ത്തി​ല്‍ കാ​ര്‍ ഓ​ടി​ച്ച് വൈ​ദി​ക​നെ ഇ​ടി​ച്ചു വീ​ഴ്ത്തി.

സാ​ര​മാ​യി പ​രി​ക്കേ​റ്റ ഫാ. ​ജോ​സ​ഫ് ആ​റ്റു​ചാ​ലി​ലി​നെ ഉ​ട​ന്‍​ത​ന്നെ ചേ​ര്‍​പ്പു​ങ്ക​ല്‍ മാ​ര്‍ശ്ലീ​വാ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. നോ​മ്പു​കാ​ല ആ​രാ​ധ​ന ത​ട​സ​പ്പെ​ടു​ത്തു​ക​യും വൈ​ദി​ക​നെ ആ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ പാ​ലാ രൂ​പ​ത​യും പൂ​ഞ്ഞാ​ര്‍ സെ​ന്‍റ് മേ​രീ​സ് ഇ​ട​വ​ക​യും ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ചു.


പാ​ലാ ഡി​വൈ​എ​സ്പി പി.​കെ. സ​ദ​ന്‍, ഈ​രാ​റ്റു​പേ​ട്ട എ​സ്എ​ച്ച്ഒ എ.​പി.​സു​ബ്ര​ഹ്മ​ണ്യ​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പോ​ലീ​സ് പ​ള്ളി​യി​ലെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.പ​ള്ളി​യി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ സം​ഭ​വ​സ​മ​യ​ത്ത് ഓ​ഫാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം അ​ക്ര​മി​സം​ഘ​മെ​ത്തി​യ വാ​ഹ​ന​ങ്ങ​ളു​ടെ ചി​ത്ര​ങ്ങ​ള്‍ പോ​ലീ​സി​ന് നാ​ട്ടു​കാ​ര്‍ കൈ​മാ​റി. പ​ള്ളി​യ​ങ്ക​ണ​ത്തി​ല്‍ അ​തി​ക്ര​മി​ച്ചു ക​ട​ക്കു​ക​യും വൈ​ദി​ക​നെ ആ​ക്ര​മി​ക്കു​ക​യും ചെ​യ്ത സം​ഭ​വ​മ​റി​ഞ്ഞ് ആ​യി​ര​ക്ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ളും രൂ​പ​ത​യി​ലെ വൈ​ദി​ക​രും സ​ന്യ​സ്ത​രും പ​ള്ളി അ​ങ്ക​ണ​ത്തി​ല്‍ എ​ത്തി​ചേ​ര്‍​ന്നു.

വൈ​കു​ന്നേ​രം പൂ​ഞ്ഞാ​ര്‍ ടൗ​ണി​ലേ​യ്ക്ക് പ്ര​തി​ഷേ​ധ റാ​ലി​യെ​ത്തു​ട​ര്‍​ന്ന് പ​ള്ളി അ​ങ്ക​ണ​ത്തി​ല്‍ യോ​ഗ​വും ചേ​ര്‍​ന്നു. അ​റ​സ്റ്റി​ലാ​യവ​രു​ടെ പേ​രു​വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് വെ​ളി​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<