ബീ​ഫു​മാ​യി യാ​ത്ര ചെ​യ്ത ദ​ളി​ത് യു​വ​തി​യെ ബ​സി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ടു; കേ​സെ​ടു​ത്തു
ബീ​ഫു​മാ​യി യാ​ത്ര ചെ​യ്ത ദ​ളി​ത് യു​വ​തി​യെ ബ​സി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ടു; കേ​സെ​ടു​ത്തു
Friday, February 23, 2024 1:29 PM IST
ചെ​ന്നൈ: ബീ​ഫ് കൈ​യി​ൽ സൂ​ക്ഷി​ച്ച​തി​ന് ദ​ളി​ത് സ്ത്രീ​യെ ബ​സി​ൽ​നി​ന്ന് ഇ​റ​ക്കി​വി​ട്ട സം​ഭ​വ​ത്തി​ൽ ത​മി​ഴ്നാ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. സ​ർ​ക്കാ​ർ ബ​സി​ലെ ഡ്രൈ​വ​ർ​ക്കും ക​ണ്ട​ക്ട​ർ​ക്കു​മെ​തി​രേ എ​സ്‌​സി/​എ​സ്‌​ടി ആ​ക്‌​ട് പ്ര​കാ​രം ധ​ർ​മ​പു​രി പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്.

സം​ഭ​വ​ത്തി​ൽ ഇ​രു​വ​രെ​യും സ​ർ​വീ​സി​ൽ​നി​ന്ന് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ത​മി​ഴ്നാ​ട് സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട്ട് കോ​ർ​പ​റേ​ഷ​ൻ (ടി​എ​ൻ​എ​സ്ടി​സി) സ​സ്പെ​ൻ​ഡ് ചെ​യ്തു.

ബീ​ഫു​മാ​യി ഹ​രൂ​രി​ൽ​നി​ന്ന് കൃ​ഷ്ണ​ഗി​രി​യി​ലേ​ക്ക് ബ​സി​ൽ യാ​ത്ര ചെ​യ്ത പാ​ഞ്ച​ലാ​യ് (59) എ​ന്ന സ്ത്രീ​ക്കാ​ണ് ദു​ര​നു​ഭ​വ​നം നേ​രി​ട്ട​ത്. ബീ​ഫ് യു​വ​തി​യു​ടെ കൈ​വ​ശ​മു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യ ക​ണ്ട​ക്‌​ട​ർ ഇ​വ​രോ​ടെ ക​യ​ർ​ക്കു​ക​യും നി​ർ​ബ​ന്ധി​ച്ച് ബ​സി​ൽ നി​ന്നും ഇ​റ​ക്കി​വി​ടു​ക​യു​മാ​യി​രു​ന്നു​വെ​ന്നു പ​റ​യു​ന്നു.


പ​തി​വാ​യി ഹ​രൂ​രി​ൽ​നി​ന്ന് ബീ​ഫ് വാ​ങ്ങി സ്വ​ന്തം ഗ്രാ​മ​ത്തി​ൽ കൊ​ണ്ടു​പോ​യി വി​ൽ​ക്കു​ന്ന സ്ത്രീ​യാ​ണു ഇ​വ​ർ. ക​ഴി​ഞ്ഞ ആ​റ് മാ​സ​മാ​യി ബ​സ് ക​ണ്ട​ക്ട​ർ ത​ന്നെ ശ​ല്യ​പ്പെ​ടു​ത്തു​ന്നു​ണ്ടെ​ന്ന് സ്ത്രീ ​ആ​രോ​പി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<