രോഗിയുമായി പോയ ആംബുലന്‍സിന്റെ ടയര്‍ ഊരിത്തെറിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്
Friday, February 23, 2024 12:05 PM IST
തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന ആംബുലന്‍സിന്റെ ടയര്‍ ഊരിത്തെറിച്ച് അപകടം. ഇത് ദേഹത്ത് പതിച്ച സ്കൂട്ടര്‍ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
ദേശീയപാതയില്‍ പള്ളിപ്പുറത്തുവച്ചായിരുന്നു അപകടം. പാരിപ്പള്ളിയില്‍നിന്ന് മെഡിക്കല്‍ കോളജിലേക്ക് രോഗിയുമായി വരികയായിരുന്ന ആംബുലന്‍സിന്റെ ടയര്‍ ഊരിത്തെറിക്കുകയായിരുന്നു.
ഇത് ദേഹത്തുവന്ന് ഇടിച്ചതോടെ ഇതുവഴി പോയ സ്കൂട്ടര്‍ യാത്രക്കാരന് ഓടയിലേക്ക് തെറിച്ചുവീഴുകയായിരുന്നു.