കോ​ൺ​ഗ്ര​സ് ത​ന്‍റെ ജാ​തി​യെ അ​ധി​ക്ഷേ​പി​ച്ചു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
കോ​ൺ​ഗ്ര​സ് ത​ന്‍റെ ജാ​തി​യെ അ​ധി​ക്ഷേ​പി​ച്ചു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി
Friday, February 23, 2024 2:22 AM IST
ഗാ​ന്ധി​ന​ഗ​ർ: ത​ന്‍റെ ജാ​തി​യെ​ക്കു​റി​ച്ചു​ള്ള കോ​ൺ​ഗ്ര​സി​ന്‍റെ പ​രാ​മ​ർ​ശ​ങ്ങ​ളെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ത​ന്നെ അ​ധി​ക്ഷേ​പി​ക്കു​ക എ​ന്ന​ത​ല്ലാ​തെ കോ​ൺ​ഗ്ര​സി​നു​മ​റ്റ് അ​ജ​ണ്ട​യൊ​ന്നു​മി​ല്ലെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു. തെ​ക്ക​ൻ ഗു​ജ​റാ​ത്തി​ലെ ന​വ്സാ​രി​യി​ൽ പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ സ​ഖ്യ​ത്തി​ന് 400ല​ധി​കം സീ​റ്റ് നേ​ടാ​നു​ള്ള ഇ​ച്ഛാ​ശ​ക്തി​യെ ശ​ക്തി​പ്പെ​ടു​ത്താ​ൻ മാ​ത്ര​മാ​ണ് ഇ​ത്ത​രം അ​ധി​ക്ഷേ​പ​ങ്ങ​ൾ സ​ഹാ​യി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഷ്ട്ര​ത്തി​ന്‍റെ ഭാ​വി​യെ​ക്കു​റി​ച്ച് കോ​ൺ​ഗ്ര​സി​ന് അ​ജ​ണ്ട​യൊ​ന്നു​മി​ല്ല. സ്വ​ജ​ന​പ​ക്ഷ​പാ​ത​വും പ്രീ​ണ​ന​വും അ​ഴി​മ​തി​യും രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ല​ക്ഷ്യ​മാ​കു​മ്പോ​ൾ രാ​ജ്യ​ത്തി​ന്‍റെ പൈ​തൃ​കം സം​ര​ക്ഷി​ക്കു​ന്ന​തി​ൽ ശ്ര​ദ്ധ ചെ​ലു​ത്താ​നാ​കാ​തെ പോ​കു​ന്നു​വെ​ന്നും മോ​ദി കു​റ്റ​പ്പെ​ട്ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<