ശ്രീറാം വെങ്കിട്ടരാമന്റെ സര്‍ക്കുലറിനെ ന്യായീകരിച്ച് മന്ത്രി ജി.ആര്.അനില്‍
Thursday, February 22, 2024 11:21 PM IST
തിരുവനന്തപുരം: സപ്ലൈകോയിൽ മാധ്യമപ്രവർത്തകരെ കയറ്റരുതെന്ന ശ്രീറാം വെങ്കിട്ടരാമന്റെ സര്‍ക്കുലറിനെ ന്യായീകരിച്ച് മന്ത്രി ജി.ആര്.അനില്‍.
മാധ്യമം എന്നു പറഞ്ഞ് വരുന്ന ആരെയും കയറ്റിവിടാന്‍ കഴിയില്ലെന്നും ഒരു ഓഫീസ് ആകുമ്പോള്‍ അതിന് നിയന്ത്രണം വേണമെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങള്‍ക്ക് അനുവാദത്തോടെ പ്രവേശിക്കുന്നതിന് തടസമില്ല.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്ന പേരില്‍ എല്ലാവരും വരികയാണ്. ഓരോ രീതിയില്‍ വാര്‍ത്തകള്‍ നല്കുന്നു. ഇതൊക്കെ ആരെ സഹായിക്കാനാണ്.സ്ഥാപനം എന്ന നിലയില്‍ ആസ്ഥിതി അനുവദിക്കാന്‍ ആകില്ലെന്നും മന്ത്രി പറഞ്ഞു.
അനുവാദമില്ലാതെ കയറിയിറങ്ങുന്ന സ്ഥിതി സ്ഥാപനത്തെ തകര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.