വ​നി​താ ഐ​പി​എ​ല്ലി​ന് നാ​ളെ തു​ട​ക്കം; ആ​ദ്യ​മ​ത്സ​രം മും​ബൈ​യും ഡ​ല്‍​ഹി​യും ത​മ്മി​ൽ
വ​നി​താ ഐ​പി​എ​ല്ലി​ന് നാ​ളെ തു​ട​ക്കം; ആ​ദ്യ​മ​ത്സ​രം മും​ബൈ​യും ഡ​ല്‍​ഹി​യും ത​മ്മി​ൽ
Thursday, February 22, 2024 9:16 PM IST
മും​ബൈ: വ​നി​താ ഐ​പി​എ​ൽ ര​ണ്ടാം സീ​സ​ണി​ന് നാ​ളെ തു​ട​ക്കം. രാ​ത്രി എ​ട്ടി​ന് ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ല്‍ ന​ട​ക്കു​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ല്‍ നി​ല​വി​ലെ ചാ​ന്പ്യ​ൻ​മാ​രാ​യ മും​ബൈ ഇ​ന്ത്യ​ന്‍​സ് ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​നെ നേ​രി​ടും.

റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രൂ, ഗു​ജ​റാ​ത്ത് ജ​യ​ന്‍റ്സ്, മും​ബൈ ഇ​ന്ത്യ​ന്‍​സ്, ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സ്, യു​പി വാ​രി​യേ​സ് എ​ന്നീ ടീ​മു​ക​ളാ​ണ് മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്. ബം​ഗ​ളൂ​രു ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ലും ഡ​ൽ​ഹി അ​രു​ണ്‍ ജെ​യ്റ്റി​ലി സ്റ്റേ​ഡി​യ​ത്തി​ലു​മാ​യാ​ണ് മ​ത്സ​ര​ങ്ങ​ള്‍.


പോ​യി​ന്‍റ് ടേ​ബി​ളി​ല്‍ മു​ന്നി​ലെ​ത്തു​ന്ന ടീം ​ഫൈ​ന​ലി​ലേ​ക്ക് നേ​രി​ട്ട് ക​ട​ക്കും. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്തു​ള്ള​വ​ര്‍ എ​ലി​മി​നേ​റ്റ​ര്‍ മ​ത്സ​രം ക​ളി​ച്ച് ഫൈ​ന​ല്‍ ഉ​റ​പ്പി​ക്ക​ണം.

മ​ല​യാ​ളി​താ​ര​മാ​യ മി​ന്നു​മ​ണി ഡ​ല്‍​ഹി ക്യാ​പി​റ്റ​ല്‍​സി​ന് വേ​ണ്ടി​യാ​ണ് ക​ളി​ക്കു​ക. മും​ബൈ ഇ​ന്ത്യ​ന്‍​സ് ടീ​മി​ലെ​ത്തി​യ മ​റ്റൊ​രു വ​യ​നാ​ട്ടു​കാ​രി സ​ജ്‌​ന സ​ജീ​വും പ്രീ​മി​യ​ര്‍ ലീ​ഗി​ല്‍ അ​ര​ങ്ങേ​റ്റ മ​ത്സ​ര​ത്തി​ന് ഒ​രു​ങ്ങു​ക​യാ​ണ്.
Related News
<