ചാഞ്ചാട്ടം തുടർന്ന് സ്വർണവില; ഇന്നു കുറഞ്ഞത് 80 രൂപ
Thursday, February 22, 2024 12:31 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 46,000 രൂപയിലും ഗ്രാമിന് 5,750 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4765 രൂപയാണ്.
ബുധനാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കൂടിയ ശേഷമാണ് ഇന്ന് താഴേക്കു പോയത്. നാല് ദിവസം ഉയർന്നുനിന്ന ശേഷം സ്വർണവില ചൊവ്വാഴ്ച കുറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ബുധനാഴ്ച ഒറ്റയടിക്ക് കയറിയത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 46,520 രൂപയായിരുന്നു സ്വര്‍ണവില. രണ്ടിന് 46,640 രൂപയായി ഉയര്‍ന്ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തി. പിന്നീടുള്ള ദിവസങ്ങളിൽ സ്വര്‍ണവില കുറയുന്നതാണ് ദൃശ്യമായത്.
15ന് 45,520 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലും എത്തിയിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ തിരിച്ചുകയറിയ സ്വര്ണവിലയാണ് ചൊവ്വാഴ്ച ഇടിഞ്ഞത്.
അതേസമയം, വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയാണ്. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്. ഒരു പവൻ വെള്ളിയുടെ വില 616 രൂപയുമാണ്.