ഓവറിലെ ആറ് പന്തും സിക്സ്; അപൂർവ നേട്ടവുമായി വംഷി കൃഷ്ണ
Wednesday, February 21, 2024 6:18 PM IST
കടപ്പ: ഓവറിലെ ആറ് പന്തുകളില്‍ ആറ് സിക്സര്‍ എന്ന അപൂര്‍വ നേട്ടം ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരിക്കല്‍ക്കൂടി. സി.കെ. നായുഡു അണ്ടര്‍ 23 ട്രോഫിയില്‍ റെയില്‍വേസിനെതിരെ ആന്ധ്ര ഓപ്പണര്‍ വംഷി കൃഷ്ണയാണ് ഈ നേട്ടം കൈവരിച്ചത്.
റെയില്‍വേസിന്റെ സ്പിന്നര്‍ ദമന്‍ദീപ് സിംഗാണ് വംഷി കൃഷ്ണയുടെ ബാറ്റിംഗിന് മുന്നിൽ തലകുനിച്ചത്. മത്സരത്തില്‍ വംഷി കൃഷ്ണ 64 പന്തില്‍ 110 റണ്‍സ് നേടി.
സെഞ്ചുറി നേടിയ വംഷി കൃഷ്ണയുടെ കരുത്തില്‍ ഒന്നാം ഇന്നിംഗ്സില്‍ ആന്ധ്ര 378 റണ്‍സെടുത്തു. റെയില്‍വേസ് ആദ്യ ഇന്നിംഗ്സില്‍ 231 ഓവറില്‍ 865/9 എന്ന സ്കോറില്‍ ഡിക്ലെയര്‍ ചെയ്തിരുന്നു. ഇതോടെ കളി സമനിലയില്‍ അവസാനിച്ചു.