കോ​ഴി​ക്കോ​ട്: ബി​ജെ​പി പ​ദ​യാ​ത്രാ ഗാ​നം വി​വാ​ദ​ത്തി​ൽ. കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ഴി​മ​തി​ക്കാ​ർ എ​ന്ന വ​രി​ക​ളാ​ണ് കെ. ​സു​രേ​ന്ദ്ര​ൻ ന​യി​ക്കു​ന്ന പ​ദ​യാ​ത്ര​യെ വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്.

’കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ഴി​മ​തി​ക്കാ​ർ, അ​ഴി​മ​തി​ക്ക് പേ​രു​കേ​ട്ട കേ​ന്ദ്ര ഭ​ര​ണ​മി​ന്ന് ത​ച്ചു​ട​യ്ക്കാ​ൻ അ​ണി​നി​ര​ക്കു​ക’ എ​ന്നാ​ണ് ഗാ​ന​ത്തി​ലെ വ​രി​ക​ൾ.

പ​ദ​യാ​ത്ര ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം​ചെ​യ്യു​ന്ന ബി​ജെ​പി കേ​ര​ളം എ​ന്ന യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ​യാ​ണ് ഗാ​നം പു​റ​ത്തു​വ​ന്ന​ത്. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ഔ​ദ്യോ​ഗി​ക പേ​ജു​ക​ളി​ൽ​നി​ന്ന് ഗാ​നം നീ​ക്കം​ചെ​യ്തു.