കു​ട്ടി സ്വ​യം ന​ട​ന്നു​പോ​യ​ത​ല്ല: പോ​ലീ​സ് നി​ഗ​മ​നം ത​ള്ളി ബ​ന്ധു​ക്ക​ൾ; ദു​രൂ​ഹ​ത തു​ട​രു​ന്നു
കു​ട്ടി സ്വ​യം ന​ട​ന്നു​പോ​യ​ത​ല്ല: പോ​ലീ​സ് നി​ഗ​മ​നം ത​ള്ളി ബ​ന്ധു​ക്ക​ൾ; ദു​രൂ​ഹ​ത തു​ട​രു​ന്നു
Wednesday, February 21, 2024 10:24 AM IST
തി​രു​വ​ന​ന്ത​പു​രം: ചാ​ക്ക​യി​ൽ​നി​ന്നു ര​ണ്ടു വ​യ​സു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു പോ​യ സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത തു​ട​രു​ന്നു. ഒ​രു പ​ക​ൽ മു​ഴു​വ​ൻ നീ​ണ്ട തെ​ര​ച്ചി​ലി​നൊ​ടു​വി​ൽ കു​ട്ടി​യെ ക​ണ്ടെ​ത്തി​യെ​ങ്കി​ലും കു​ട്ടി​യെ ക​ട​ത്തി​ക്കൊ​ണ്ടു പോ​യ​വ​രെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ സൂ​ച​ന​ക​ളൊ​ന്നും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ല.

കു​ട്ടി​യെ ഉ​പേ​ക്ഷി​ച്ച കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ ഓ​ട​യി​ലും അ​തി​നോ​ടു ചേ​ർ​ന്നു​ള്ള കു​റ്റി​ക്കാ​ട്ടി​ലും പോ​ലീ​സും ഫോ​റ​ൻ​സി​ക് വി​ദ​ഗ്ധ​രും പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. എ​ന്നാ​ൽ കു​ട്ടി എ​ങ്ങ​നെ​യാ​ണ് ഇ​വി​ടെ എ​ത്തി​യ​തെ​ന്ന് സം​ബ​ന്ധി​ച്ച് സൂ​ച​ന​ക​ളൊ​ന്നും ല​ഭി​ച്ചി​ല്ല.

കു​ഞ്ഞി​നെ ആ​രെ​ങ്കി​ലും പൊ​ന്ത​ക്കാ​ടി​ന് സ​മീ​പം ഉ​പേ​ക്ഷി​ച്ച​തോ അ​ല്ലെ​ങ്കി​ൽ കു​ട്ടി ഒ​റ്റ​യ്ക്ക് അ​വി​ടേ​ക്ക് ന​ട​ന്നെ​ത്തി​യ​തോ ആ​കാ​മെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ പൊ​ന്ത​ക്കാ​ട്ടി​ലേ​ക്ക് കു​ട്ടി സ്വ​യം ന​ട​ന്നു​പോ​കി​ല്ലെ​ന്ന് കു​ടും​ബം ത​റ​പ്പി​ച്ചു​പ​റ​യു​ന്നു. കി​ട​ക്കു​ന്ന സ്ഥ​ലം വി​ട്ട് കു​ട്ടി​ക​ൾ ഇ​തു​വ​രെ പു​റ​ത്തേ​ക്ക് പോ​യി​ട്ടി​ല്ലെ​ന്നും പി​താ​വ് വ്യ​ക്ത​മാ​ക്കി.

സം​ഭ​വ​ത്തി​ൽ ആ​രെ​യും സം​ശ​യ​മി​ല്ലെ​ന്നും ത​ങ്ങ​ളു​ടെ സം​ഘ​ത്തി​ലു​ള്ള​വ​ർ കു​ട്ടി​യെ കൊ​ണ്ടു പോ​കി​ല്ലെ​ന്നു​മാ​ണ് കു​ടും​ബ​ത്തി​ന്‍റെ വാ​ദം. കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ സം​ശ​യി​ക്ക​ത്ത​ക്ക കാ​ര്യ​ങ്ങ​ൾ നി​ല​വി​ലി​ല്ലെ​ന്നു പോ​ലീ​സും വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

കു​ട്ടി​യെ കാ​ണാ​താ​യ സ്ഥ​ല​ത്തെ​യും പ്ര​ദേ​ശ​ത്തെ​യും സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഒ​രു സ്ത്രീ ​കു​ട്ടി​യെ​യും​കൊ​ണ്ട് പോ​കു​ന്ന സി​സി​ടി​വി ദൃ​ശ്യം പോ​ലീ​സി​ന് ല​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ ഇ​തി​നു വ്യ​ക്ത​ത​യി​ല്ല. നാ​ടോ​ടി സം​ഘ​ങ്ങ​ളെ കേ​ന്ദ്രീ​ക​രി​ച്ചും അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്.

കു​ട്ടി​യെ ക​ണ്ടെ​ത്തി​യ പ്ര​ദേ​ശം അ​ധി​കം ആ​ൾ​സ​ഞ്ചാ​ര​മി​ല്ലാ​ത്ത ഇ​ട​മാ​ണ്. ഇ​തും പോ​ലീ​സി​നു തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ട്. അ​റ​പ്പു​ര റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫീ​സി​നു പു​റ​കു​വ​ശ​ത്തു കൂ​ടി​യു​ള്ള റോ​ഡി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ സൈ​ബ​ർ ടീം ​വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്.

തി​ങ്ക​ളാ​ഴ്ച രാ​ത്രി ഏ​ഴ​ര​യോ​ടെ​യാ​ണു കൊ​ച്ചു​വേ​ളി റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ കു​റ്റി​ക്കാ​ടി​ന​ടു​ത്തു​ള്ള ഓ​ട​യി​ൽ​നി​ന്നു പി​ഞ്ചു​കു​ഞ്ഞി​നെ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<