ബിഹാറിൽ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് എട്ട് പേർ കൊല്ലപ്പെട്ടു
Wednesday, February 21, 2024 7:52 AM IST
പാറ്റ്ന: ബിഹാറിൽ ഓട്ടോറിക്ഷയും ട്രക്കും കൂട്ടിയിടിച്ച് എട്ട് പേർ കൊല്ലപ്പെട്ടു. ലക്ഷിസാരായി ജില്ലയിലെ രാംഗഡ് ചൗക്ക് പോലീസ് സ്റ്റേഷൻ പരിധിക്ക് കീഴിലുള്ള ജുലോന ഗ്രാമത്തിന് സമീപം ദേശീയ പാത 30 ലാണ് അപകടമുണ്ടായത്.
ഓട്ടോറിക്ഷയിൽ ആകെ 14 യാത്രക്കാർ ഉണ്ടായിരുന്നു. എട്ടുപേരും സംഭവസ്ഥലത്ത് വച്ചു തന്നെ മരിച്ചു, ഗുരുതരമായി പരിക്കേറ്റ ബാക്കിയുള്ളവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൽസിയിൽ നിന്ന് ലക്ഷിസരായിയിലേക്ക് പോവുകയായിരുന്നു ഓട്ടോറിക്ഷ.